Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:03 AM IST Updated On
date_range 23 May 2018 11:03 AM ISTഅത്യാവശ്യമായിട്ടും പുഴ കൈയേറ്റം ഒഴിപ്പിക്കാതെ അധികൃതർ
text_fieldsbookmark_border
ഷൊർണൂർ: സ്ഥിരംതടയണയുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ഇരുകരകളിലും റോഡ് വേണമെന്നിരിക്കെ അതിന് പോലും തയാറാകാതെയായിരുന്നു ഇറിഗേഷൻ വകുപ്പുകാരുടെ നീക്കം. പുഴയുടെ ഷൊർണൂർ അതിർത്തിയിൽ ശരാശരി അഞ്ചു മീറ്ററോളം വീതിയിലാണ് കൈേയറ്റം നടത്തിട്ടുള്ളത്. എന്നാൽ, കെട്ടിടങ്ങളോ, മറ്റുനിർമാണ പ്രവർത്തനങ്ങളോ ഇവിടെ നടന്നിട്ടില്ല. അതിനാൽ നാല് സർവേ കുറ്റികൾ മാത്രമാണ് 500 മീറ്റർ നീളം വരുന്ന ഭാഗത്ത് സ്ഥാപിച്ചത്. എന്നാൽ, വള്ളത്തോൾ നഗർ പഞ്ചായത്തിലെ മറുകരയിൽ വൻകിട കെട്ടിടങ്ങൾ വരെ പുഴ കൈയേറിയാണ് നിർമിച്ചിട്ടുള്ളത്. ഇവിടെയുടെയും രണ്ടുമീറ്റർ മുതൽ എട്ട് മീറ്റർ വരെ കൈയേറിയിട്ടുണ്ട്. പുഴയിലേക്കിറക്കി കെട്ടിടവും മതിലും നിർമിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടുള്ളത് ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാണ്. പുഴയിൽനിന്ന് കരിങ്കൽ ഭിത്തികൾ കെട്ടി ഉയർത്തി അതിന് മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന ഏറ്റവും പുതിയ നിർമാണങ്ങൾ വരെ ഇവിടെ നടക്കുന്നുണ്ട്. സാധാരണ പുഴയുടെ തീരമെന്ന ഒരുഭാഗം കൂടി വേർതിരിച്ചിട്ടാണ് നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകുക. എന്നാൽ, ഇവിടെ അത്തരമൊരു നിയമപാലനമൊന്നും നടന്നിട്ടില്ല. കോളിഫോം ബാക്ടീരിയയുടെ അളവ് വൻതോതിൽ കണ്ടെത്തിയിട്ടുള്ള ഭാരതപ്പുഴയിലാണ് ഈ ഭാഗത്തുള്ളവരിൽ പലരും കക്കൂസ് ടാങ്കുകൾ നിർമിച്ചിട്ടുള്ളതെന്ന സത്യം കൂടി സർവേയിൽ വ്യക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story