Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:56 AM IST Updated On
date_range 21 May 2018 10:56 AM ISTനാടകത്തിന് പുതിയ വാതായനങ്ങൾ തുറന്ന് പെൺകൂട്ടായ്മ കോട്ടക്കലിൽ ആവേശമായി നാടകക്കളരി
text_fieldsbookmark_border
കോട്ടക്കൽ: വനിതകളെ അണിനിരത്തി മലപ്പുറം ജില്ലയിലാദ്യമായി നാടകക്കൂട്ടായ്മ ഒരുങ്ങുന്നു. പുരോഗമന കലാസാഹിത്യ സംഘം വനിത ജില്ല സംഘത്തിെൻറ നേതൃത്വത്തിലാണ് രൂപവത്കരണം. ഇതിെൻറ ഭാഗമായി കോട്ടക്കലിൽ 'പെണ്ണരങ്ങ്' നാടകക്കളരി സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുക, സ്ത്രീകൾക്ക് മാത്രമായി ഇടമൊരുക്കുക എന്നിങ്ങനെയാണ് ലക്ഷ്യം. നാടക ക്യാമ്പുകൾ, നാടക തിയറ്റർ എന്നിങ്ങനെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് പദ്ധതി. ജില്ലക്കകത്തും പുറത്തുനിന്നുമായി വിവിധ കമ്മിറ്റികൾ രൂപവത്കരിക്കുമെന്ന് കോഒാഡിനേറ്റർ ബിജി മുരളി പറഞ്ഞു. ശിൽപശാലക്ക് ശ്രീജ ആറങ്ങോട്ടുകര നേതൃത്വം നൽകി. നാടകത്തിന് സമയമാണ് പ്രധാനമെന്നും അതിനാലാണ് ഈ രംഗത്തേക്ക് സ്ത്രീകൾ കൂടുതൽ കടന്നുവരാത്തതെന്നും അവർ പറഞ്ഞു. കോട്ടക്കൽ നഗരസഭ ഉപാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. വനിത സാഹിതി ജില്ല പ്രസിഡൻറ് പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കൗൺസിലർ എം. കമലം, ഡയ്സി മഠത്തിശ്ശേരി എന്നിവർ സംസാരിച്ചു. അജിത്രി സ്വാഗതവും എൻ. ബിജി നന്ദിയും പറഞ്ഞു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി ശിൽപശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story