Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:50 AM IST Updated On
date_range 21 May 2018 10:50 AM ISTസ്കൂൾ ബസുകളുെട ഫിറ്റ്നസ് പരിശോധന തുടങ്ങി
text_fieldsbookmark_border
മലപ്പുറം: സ്കൂൾ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോേട്ടാർ വാഹന വകുപ്പ് നടപടി തുടങ്ങി. വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധനക്ക് ഹാജരാവാൻ നോട്ടീസ് നൽകി. മേയ് 30ന് മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ ഫിറ്റ്നസ് പരിശോധന നടക്കും. ഡ്രൈവർമാർക്ക് ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച് എടപ്പാളിൽ ഒരു ദിവസത്തെ പ്രത്യേക പരിശീലനവും നൽകും. തിരൂരങ്ങാടി താലൂക്കിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന ശനിയാഴ്ച തുടങ്ങി. 30 ബസുകളുടെ പരിശോധന പൂർത്തിയായി. വേഗപ്പൂട്ട് തകരാറ് കാരണം ഒരു ബസിന് ഫിറ്റ്നസ് നൽകിയില്ല. ബാക്കി വാഹനങ്ങൾ മേയ് 26ന് പരിശോധിക്കുമെന്ന് മോേട്ടാർ വാഹന വകുപ്പ് അറിയിച്ചു. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങളുടെ മുൻവശെത്ത ഗ്ലാസിെൻറ ഉൾവശത്ത് സ്റ്റിക്കർ പതിക്കും. ഫിറ്റ്നസ് എടുക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ല. സ്കൂൾ ബസുകളിൽ സഹായി നിർബന്ധമാണ്. വിദ്യാർഥികൾ ബൈക്കുമായി സ്കൂളിലെത്തുന്നത് തടയും. സ്കൂൾ വാഹനങ്ങളിൽ ജോലിക്കാരായി പരിചയമില്ലാത്തവർ, ഭിന്നശേഷിക്കാർ, കാഴ്ച, കേൾവിക്കുറവുള്ളവർ എന്നിവരെ നിയമിക്കരുത്. കെട്ടിട സുരക്ഷ ഉറപ്പാക്കും മലപ്പുറം: സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പ്രധാനാധ്യാപകർക്ക് ഡി.പി.െഎ നിർദേശം നൽകി. പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി എൻജിനീയറിങ് വിഭാഗത്തിെൻറ അനുമതി വാങ്ങി ഉടൻ പൂർത്തിയാക്കണം. സ്കൂൾ പരിസരത്തെ അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുനീക്കണം. വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കണക്ഷൻ തുടങ്ങിയവയുടെ സുരക്ഷ കെ.എസ്.ഇ.ബി ഉറപ്പുവരുത്തണം. സ്കൂളിനടുത്ത കിണറുകൾ, ജലാശയങ്ങൾ എന്നിവ സുരക്ഷിതമാക്കണം. വിദ്യാഭ്യാസ ഒാഫിസർമാർ സ്കൂളുകൾ സന്ദർശിച്ച് സുരക്ഷ മുന്നൊരുക്കം വിലയിരുത്തണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story