Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTഖുർആൻ മത്സരം; റോഷൻ അഹമദ് ദുബൈയിലേക്ക് യാത്രതിരിച്ചു
text_fieldsbookmark_border
ഒറ്റപ്പാലം: ദുബൈയിൽ നടക്കുന്ന 22ാമത് ഇൻറർനാഷനൽ ഹോളി ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാനായി ഒറ്റപ്പാലം കോതകുര്‍ശ്ശി അബ്ദുല്ല ഹിഫ്ളുല്‍ ഖുർആൻ കോളജ് വിദ്യാർഥി റോഷൻ അഹമദ് യാത്രതിരിച്ചു. ഞായറാഴ്ച രാവിലെ കരിപ്പൂരിൽനിന്ന് വിമാനമാർഗമാണ് പോയത്. 104 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയാണ് റോഷൻ അഹമദ്. ഖുർആൻ മനഃപാഠമാക്കിയ 21 വയസ്സില്‍ താഴെയുള്ളവരാണ് മത്സരത്തിൽ മാറ്റുരക്കുക. ദുബൈ ഭരണകൂടം ആതിഥ്യമരുളുന്ന പരിപാടിക്ക് മേയ് 23 മുതല്‍ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പാരായണ മത്സരമാണിത്. ദുബൈ ഭരണാധികാരി 22 വർഷം മുമ്പ് നടപ്പാക്കിയതാണ് ദുൈബ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡ്. ഒന്നാംസ്ഥാനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭക്ക് രണ്ടര ലക്ഷം ദിർഹം (46 ലക്ഷം രൂപ) അവാർഡ് തുകയായി ലഭിക്കും. മത്സരാർഥികൾക്ക് പതിനായിരം ഡോളറും വിമാനടിക്കറ്റും ഹോട്ടൽ താമസവും അവാർഡ് കമ്മിറ്റി നൽകും. 16കാരനായ റോഷൻ രണ്ടു വർഷമെടുത്താണ് അബ്ദുല്ല ഹിഫ്ളുല്‍ ഖുർആൻ കോളജിൽനിന്ന് ഹിഫ്ള് പൂർത്തിയാക്കിയത്. ഇതോടൊപ്പം എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും റോഷൻ എ പ്ലസ് കരസ്ഥമാക്കി. കോഴിക്കോട് സ്വദേശികളായ ഷംസുദ്ദീൻ-മുംതാസ് ദമ്പതികളുടെ മകനാണ്. പടം: റോഷൻ അഹമ്മദ് (16)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story