Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുജീബി​െൻറ വിയോഗം...

മുജീബി​െൻറ വിയോഗം ഉൾക്കൊള്ളാനാകാതെ തിരുവേഗപ്പുറ

text_fields
bookmark_border
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് അംഗം കിനങ്ങാട്ടിൽ മുജീബ് റഹ്‌മാ​െൻറ വേർപാട് നാടിന് ഉൾക്കൊള്ളാനാവാത്തതായി. ഏതുസമയത്തും തിരുവേഗപ്പുറയിൽ മുജീബി​െൻറ സാന്നിധ്യമുണ്ടായിരുന്നു. പതിനെട്ടാം വാർഡിൽ 18 വോട്ടി​െൻറ ഭൂരിപക്ഷത്തിന് വിജയിച്ചാണ് മുജീബ് റഹ്മാൻ വിസ്മയമായത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളോടും പൊരുതിയാണ് സ്വതന്ത്രനായ മുജീബ് വെന്നിക്കൊടി പാറിച്ചത്. ജനകീയ പ്രശ്നങ്ങളിൽ ഏതുസമയവും മുജീബുണ്ടായിരുന്നു. വില്ലേജ്, പഞ്ചായത്ത്, കൃഷിഭവൻ തുടങ്ങിയ സർക്കാർ ഓഫിസുകളിൽ ഒരുപിടി കടലാസുമായി സദാസമയവും മുജീബുണ്ടായിരുന്നു. വാർഡിലെ വികസന പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തിയിരുന്ന മുജീബ്, ശനിയാഴ്ചയാണ് അവസാനമായി പഞ്ചായത്ത് ഓഫിസിലെത്തിയത്. അടുത്തദിവസം നടക്കുന്ന ഗ്രാമസഭയുടെ നോട്ടീസ് വാങ്ങി വീട്ടിലേക്ക് പോയതാണെന്ന് വൈസ് പ്രസിഡൻറ് ടി.പി. കേശവൻ പറഞ്ഞു. രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും കൊടുമുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം. കേരള കോണ്‍ഗ്രസ് (എം) പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡൻറായിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചയോടെ കരിഞ്ചീരിത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. അനുശോചന യോഗം തിരുവേഗപ്പുറ: ഗ്രാമപഞ്ചായത്ത് അംഗം മുജീബ് റഹ്മാ​െൻറ നിര്യാണത്തിൽ സര്‍വകക്ഷിയോഗം അനുശോചിച്ചു. പ്രസിഡൻറ് ടി.പി. ശാരദ അധ്യക്ഷത വഹിച്ചു. എം.എ. സമദ്, ടി.പി. കേശവന്‍, പി.പി. ഇന്ദിരാദേവി, കെ.കെ.എ. അസീസ്, പി.കെ. സതീശന്‍, എം.വി. അനില്‍കുമനാര്‍, അലി കുന്നുമ്മല്‍, കെ. സേതുമാധവന്‍, എം.പി. സുരേഷ്, പി.ടി. അബൂബക്കര്‍, മണികണ്ഠന്‍, വാസു, ബീന, വി.പി. സെയ്തുമുഹമ്മദ്, കെ. പരേമശ്വരന്‍, വി.കെ. ബദറുദ്ദീന്‍, കെ.ടി. അന്‍സാര്‍, പിപി. മുസ്തഫ, കിനാങ്ങാട്ടില്‍ മാനു ഹാജി, മൊയ്തീന്‍കുട്ടി, മഠത്തൊടി ബാവ, സൈഫുദ്ദീന്‍ വിയറ്റ്‌നാംപടി, കെ.കെ. അലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story