Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്: സർക്കാർ...

ഹജ്ജ്: സർക്കാർ ക്വോട്ടയിൽ കേരളത്തിൽ​ ലഭിച്ചത് മൂന്നുപേർക്ക്

text_fields
bookmark_border
കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജിനു സർക്കാർ ക്വോട്ടയിൽ കേരളത്തിൽനിന്ന് മൂന്നുപേർക്ക് അവസരം ലഭിച്ചു. രാഷ്ട്രപതിക്കായി അനുവദിച്ച 100 ഹജ്ജ് സീറ്റിലാണ് കേരളത്തിൽനിന്ന് മൂന്നുപേർക്ക് ലഭിച്ചത്. എന്നാല്‍, ഉപരാഷ്ട്രപതിയുടെ പേരില്‍ അനുവദിക്കപ്പെട്ട 75 ഹജ്ജ് േക്വാട്ടയില്‍ കേരളത്തില്‍നിന്ന് ഒരാള്‍ക്ക് പോലും അവസരം ലഭിച്ചതുമില്ല. എന്‍. മുഹമ്മദ് നാസര്‍ എന്നയാള്‍ക്കും രണ്ടുപേരുമാണ് രാഷ്ട്രപതിയുടെ പേരിലുള്ള 100 ഹജ്ജ് സീറ്റില്‍ ഇടം പിടിച്ച മലയാളികള്‍. മുഹമ്മദ് നാസറാണ് കവര്‍ ലീഡര്‍. രാഷ്ട്രപതിയുടെ സീറ്റില്‍ കൂടുതല്‍ അവസരം ലഭിച്ചത് ഡൽഹിയിൽ നിന്നുള്ളവർക്കാണ് (17), ഉത്തര്‍പ്രദേശിന് 11 സീറ്റും മഹാരാഷ്ട്രക്ക് 10 സീറ്റും ലഭിച്ചു. ഉപരാഷ്ട്രപതിയുടെ സീറ്റില്‍ 13 സീറ്റുകള്‍ വീതം ലഭിച്ചത് ഡൽഹിക്കും ഗുജറാത്തിനുമാണ്. ഉത്തര്‍പ്രദേശിന് 11 സീറ്റും മഹാരാഷ്ട്രക്കും 10 സീറ്റും ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി ക്വോട്ടയിൽ ഹജ്ജിന് അനുമതി ലഭിച്ചവര്‍ ഈ മാസം 25ന് മുമ്പ് പാസ്‌പോര്‍ട്ട്, ഹജ്ജി​െൻറ പണം, മറ്റു രേഖകള്‍ കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story