Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.പി.എസ്​.എ ഇൻറർവ്യൂ:...

എൽ.പി.എസ്​.എ ഇൻറർവ്യൂ: പരാതിയുമായി ശാരീരിക അവശതയുള്ളവർ

text_fields
bookmark_border
മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിലെ എൽ.പി.എസ്.എ (മലയാളം) നിയമനത്തിനുള്ള ഇൻറർവ്യൂ പി.എസ്.സി തിരുവനന്തപുരത്താക്കിയത് ഗർഭിണികൾക്കും ശാരീരിക അവശതയുള്ളവർക്കും ബുദ്ധിമുട്ടായി. ജൂൺ ആറുമുതൽ 28 വരെയാണ് ഇൻറർവ്യൂ. രണ്ടു ജില്ലകളിലുമായി ഷോർട്ട് ലിസ്റ്റിൽ ആറായിരത്തോളം പേരുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം മൂവായിരത്തോളം പേരുടെ പട്ടികയാണ്. 12 ബാച്ചുകളാക്കി ഒരേ സമയം ഇൻറർവ്യൂ പൂർത്തീകരിക്കാനാണ് തലസ്ഥാനത്തെ പി.എസ്.സി ഒാഫിസിൽ ഇൻറർവ്യൂ തീരുമാനിച്ചത്. ഇൻറർവ്യൂ വേഗത്തിൽ തീരുമെന്നതിനാൽ റാങ്ക് ലിസ്റ്റുള്ളവർക്ക് ഇതിൽ എതിർപ്പില്ല. എന്നാൽ, ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ളവർ, മറ്റു ശാരീരിക അവശതകളുള്ളവർ എന്നിവർക്ക് ഇത് പ്രയാസമായിരിക്കുകയാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയിലുള്ളവർക്ക് കോഴിക്കോട് മേഖല ഒാഫിസിലാണ് ഇൻറർവ്യൂ. ഗർഭിണികളും മറ്റും ഇൻറർവ്യൂ സമീപ ജില്ലയിലേക്ക് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് പി.എസ്.സിയെ സമീപിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story