Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:35 AM IST Updated On
date_range 21 May 2018 10:35 AM ISTപൈപ്പ് പൊട്ടലിന് അറുതിയില്ല; പാഴാകുന്നത് ടൺ കണക്കിന് ശുദ്ധജലം
text_fieldsbookmark_border
കോട്ടക്കൽ: നഗരത്തിലും സമീപഭാഗങ്ങളിലും കുടിവെള്ള പദ്ധതികളുടെ പൈപ്പ് പൊട്ടൽ പതിവാകുന്നു. ടൺ കണക്കിന് ലിറ്റർ ശുദ്ധജലം പാഴായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസ് സ്േറ്റഷന് സമീപമാണ് പൈപ്പ് തകർന്ന് വെള്ളം പാഴാകുന്നത്. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ഇവിടെ അപായസൂചന ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം തോക്കാമ്പാറ ഇറക്കത്തിലും പൈപ്പ് പൊട്ടിയിരുന്നു. ശനിയാഴ്ച പുനഃപ്രവൃത്തി നടത്തി. പറപ്പൂർ റോഡിന് സമീപമുണ്ടായ സമാന സംഭവത്തിൽ പൊതുമരാമത്തും ജലവിഭവ വകുപ്പും കൊമ്പുകോർത്തതോടെ പാഴായത് ടൺ കണക്കിന് വെള്ളമായിരുന്നു. നവീകരണത്തിന് പൊതുമരാമത്ത് അനുമതി നൽകുന്നില്ലെന്നായിരുന്നു ജലവകുപ്പിെൻറ ആരോപണം. 'മാധ്യമം' വാർത്തയെ തുടർന്നായിരുന്നു പിന്നീട് നടപടി പൂർത്തിയായത്. photo: kottakkal _pipe vellam കോട്ടക്കൽ പൊലീസ് സ്റ്റേഷന് സമീപം ശുദ്ധജല പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് വെള്ളം പാഴാകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story