Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:35 AM IST Updated On
date_range 21 May 2018 10:35 AM ISTപുസ്തക പ്രകാശനവും കവിയരങ്ങും
text_fieldsbookmark_border
ഫോട്ടോ ppm2 പൂക്കോട്ടുംപാടത്ത് പീപ്പിൾസ് ലൈബ്രറിയും ബോധി ബുക്സും സംഘടിപ്പിച്ച ചിത്രകാരന്‍ മനു കള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു പൂക്കോട്ടുംപാടം: കവിതയും കഥയും ആസ്വാദനത്തിനപ്പുറം സാമൂഹികാവബോധമുണ്ടാക്കുന്നത് കൂടിയാവണമെന്ന് ചിത്രകാരന്‍ മനു കള്ളിക്കാട്. പൂക്കോട്ടുംപാടം പീപ്പിൾസ് ലൈബ്രറിയും ബോധി ബുക്സും സംയുക്തമായി സംഘടിപ്പിച്ച സിനിമ പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കോട്ടുംപാടം കതിർ ഫാമിൽ നടന്ന ചടങ്ങില്‍ എൻ.എൻ. സുരേന്ദ്രൻ രചിച്ച 'അഗ്നി ചാറി തെറിക്കും സ്വരങ്ങൾ' കവിത സമാഹാരം പ്രകാശനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.വി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കവികളായ മണിലാൽ മുക്കുട്ടുതറ, വി.എസ്. വിജയകുമാർ എന്നിവര്‍ പുസ്തകപരിചയം നടത്തി. പ്രസന്ന പാർവതി, ബഷീർ ചുങ്കത്തറ, കെ.വി. ഭാസ്കരൻ, സി. ജയപ്രകാശ്, കെ. അരുൺകുമാർ, യു.ബി.കെ. നിലമ്പൂർ, അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, മുഹമ്മദ്കുട്ടി സീനിയർ, പി.എന്‍. കിഷോര്‍ കുമാര്‍, കബീര്‍ തറമ്മല്‍, സി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശനം ചെയ്ത പുസ്തകത്തിെൻറ വിതരണത്തിലൂടെ സമാഹരിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പാലിയേറ്റിവിന് നല്‍കും. കവിയരങ്ങില്‍ രാജൻ കരുവാരകുണ്ട്, രമേഷ് വട്ടിങ്ങാവിൽ, മുനീർ അഗാമി, ചന്ദ്രശേഖരൻ പുല്ലങ്കോട്, കെ.ആർ. വിശ്വനാഥൻ, വി.കെ. അനന്തകൃഷ്ണൻ, അനീഷ് തവളമുക്കട്ട, ശിഹാബ് പറാട്ടി തുടങ്ങിയവർ പങ്കെടുത്തു. വി.കെ. പുരുഷോത്തമൻ, എൻ.എൻ. സുരേന്ദ്രൻ, കെ. സുരേഷ് വിജയ ഭാരതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൂവിയോള ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിനിമ പ്രദര്‍ശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story