Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightedited തീരദേശ...

edited തീരദേശ സ്​കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ പദ്ധതി

text_fields
bookmark_border
mw, mt മലപ്പുറം: തീരദേശ സ്കൂളുകൾ മികവി​െൻറ കേന്ദ്രങ്ങളാക്കാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയാറാക്കി. ഇതി​െൻറ ഭാഗമായി തീരമേഖലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കും. 250ലധികം കുട്ടികൾ പഠിക്കുന്ന തീരദേശ സ്കൂളുകൾക്ക് പുതിയ കെട്ടിട നിർമാണം ആവശ്യമെങ്കിൽ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കാൻ സർക്കാർ നിർദേശം നൽകി. ചീഫ് എൻജിനീയർ മുഖേന ജൂൺ 15നകം ഇത് സമർപ്പിക്കണം. ആധുനിക ലാബ് ഒരുക്കാൻ നിലവിലുള്ള കെട്ടിടം നവീകരിക്കുന്നതിനും ഫണ്ടനുവദിക്കും. കിഫ്ബിയിൽനിന്ന് ധനസഹായം അനുവദിച്ച സ്കൂളുകൾ അപേക്ഷിക്കേണ്ടതില്ല. കെട്ടിടനിർമാണം, ലാബ് കെട്ടിടത്തി​െൻറ നവീകരണം എന്നിവ ആവശ്യമുള്ളവർ ജൂൺ അഞ്ചിനകം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ വിവരമറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story