Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:30 AM IST Updated On
date_range 21 May 2018 10:30 AM ISTവാതക ശ്മശാനം ബി.ജെ.പി പ്രതീകാത്മകചിതയൊരുക്കി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പൂക്കോട്ടുംപാടം: നിർമാണ പ്രവൃത്തികള്‍ പൂർത്തിയാക്കി വർഷങ്ങളായിട്ടും അമരമ്പലത്തെ വാതക ശ്മശാനം തുറന്നുകൊടുക്കാത്തതിനെതിരെ പ്രതീകാത്മകചിതയൊരുക്കി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സൂചകമായി ഉദ്ഘാടനം നടത്തിയത്. ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു പഞ്ചായത്ത് അധികൃതര്‍ ശ്മശാനം തുറന്നുനല്‍കാന്‍ താമസിപ്പിക്കുകയാണ്. മാത്രമല്ല ശ്മശാനം വാതക ശ്മശാനമാക്കിയതോടെ കുഴിയെടുത്തു മൃതദേഹങ്ങള്‍ സംസ്കരിക്കാനും കഴിയാത്ത അവസ്ഥയാണ്. ചെട്ടിപ്പാടം പൊതുശ്മശാനത്തിെൻറ ഗേറ്റിന് മുൻവശത്തേക്ക് പ്രകടനമായി എത്തിയ ബി.ജെ.പി പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധത്തിനു ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.പി. അരവിന്ദ്, സെക്രട്ടറി എൻ.പി. അനിൽകുമാർ, വി. സുധീഷ്, ഗിരീഷ് മാതൊടി, പി.എ. സന്തോഷ്, ടി.വി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ടി. ഉണ്ണിക്കൃഷ്ണൻ, കെ. രവി, പി. ബിജീഷ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ppm1അമരമ്പലത്തെ വാതക ശ്മശാനം തുറന്നു നല്‍കാത്തതിനെതിരെ ബി.ജെ.പി പ്രതീകാത്മകചിതയൊരുക്കി പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story