Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:30 AM IST Updated On
date_range 21 May 2018 10:30 AM ISTedited ഡെങ്കി വിരുദ്ധ ദിനാചരണം
text_fieldsbookmark_border
മഞ്ചേരി: ദേശീയ െഡങ്കിപ്പനി വിരുദ്ധ ദിനാചരണത്തിെൻറ ഭാഗമായി മെഡിക്കൽ കോളജും നഗരസഭയും നഗരത്തിലെ വാഹന വർക്േഷാപ്പുകൾ, ടയർ കടകൾ, റിസോളിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, ആർ.എം.ഒ ഡോ. മുഹമ്മദ് സഹീർ, ഡോ. എം.പി. ഷാഹുൽ ഹമീദ്, സി.വി. വിശ്വജിത്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മാധവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുസഫർ അഹ്മദ്, ജസീർ എന്നിവർ നേതൃത്വം നൽകി. ഡയാലിസിസ് കേന്ദ്രത്തിന് അഞ്ച് ലക്ഷം മഞ്ചേരി: പൂക്കോട്ടൂർ പഞ്ചായത്ത് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ-റിസർച് കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് സഹായമായി സ്വരുക്കൂട്ടിയ ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ഹമീദലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചു. മൊത്തം 25 ലക്ഷം രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. രോഗികൾക്ക് സൗജന്യ ചികിത്സയാണ് കൊണ്ടോട്ടി സെൻറർ നൽകുന്നത്. പൂക്കോട്ടൂർ പഞ്ചായത്തുതല കമ്മിറ്റി ഭാരവാഹികൾ: കെ.പി. ഉണ്ണീതു ഹാജി (പ്രസി), കോടാലി മാനു, കെ. മൻസൂർ, കുന്നത്ത് ഹംസ, എം. സത്താർ (വൈസ് പ്രസി), സി. മൊയ്തീൻ കുട്ടി (സെക്ര), പി.വി. ഇസ്മായിൽ, എൻ.എം. ഉബൈദ്, ഉള്ളാട്ട് ഹുസൈൻ, പി.കെ. ഇബ്രാഹിം കുട്ടി (ജോ. സെക്ര), പാലക്കൽ മാനു (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story