കാലിക്കറ്റ് സര്‍വകലാശാല

05:47 AM
17/05/2018
ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ ഇംഗ്ലീഷ് ലക്ചറര്‍ അഭിമുഖം ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് ലക്ചറര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ച യോഗ്യരായവര്‍ക്കുള്ള അഭിമുഖം മെയ് 24-ന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407106. പി.ആര്‍ 1075/2018 പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം മെയ് 22-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് കോഴിക്കോട്, നല്ലളം പി.കെ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ പന്തീരങ്കാവ് പി.വി.എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും, ബി.എം.എം.സി വിദ്യാര്‍ത്ഥികള്‍ എരഞ്ഞിപ്പാലം സെന്റ് സേവിയര്‍സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും പരീക്ഷക്ക് ഹാജരാകണം. മഞ്ചേരി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ച സോഷ്യോളജി സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ മഞ്ചേരി എന്‍.എസ്.എസ് കോളേജിലും, കൊടുവായൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പരീക്ഷാകേന്ദ്രമായി ലഭിച്ച CHAPAHI064 മുതല്‍ CHAPAHI206 വരെയും CHAQAHI001 മുതല്‍ CHAQAHI045 വരെയും രജിസ്റ്റര്‍ നമ്പറുള്ളവര്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലും പരീക്ഷക്ക് ഹാജരാകണം. പുതുക്കിയ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍ 1076/2018 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ബി.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു യുടെ വയനാട് ചെതലയത്തെ ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.എ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് പ്ലസ്ടു പാസായ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ചെതലയത്തെ ഓഫീസില്‍ നിന്നും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഡയറക്ടര്‍, ഐ.ടി.എസ്.ആര്‍, ചെതലയം പി.ഒ, സുല്‍ത്താന്‍ ബത്തേരി, വയനാട്, 673 592 എന്ന വിലാസത്തില്‍ ജൂണ്‍ എട്ടിനകം ലഭിക്കണം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍: 9447637542, 9605884635, 04936 238500. പി.ആര്‍ 1077/2018 അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പ്രവേശനം യുടെ 2018 അധ്യയന വര്‍ഷത്തെ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 30 വരെ രജിസ്‌ട്രേഷന്‍ ഫീസ് അടക്കാം. ജനറല്‍ 210 രൂപ, എസ്.സി/എസ്.ടി 105 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 31. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പ്രോസ്‌പെക്ടസിനും www.cuonline.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017. പി.ആര്‍ 1078/2018 ഏഴാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം മെയ് 21-ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷക്ക് താഴെ കൊടുത്ത ജില്ലകളിലെ കോളേജുകള്‍ കേന്ദ്രമായി അപേക്ഷിച്ചവര്‍ ബ്രാക്കറ്റില്‍ കാണുന്ന കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകണം. പ്രാക്ടിക്കല്‍ പരീക്ഷക്ക് അപേക്ഷിച്ചവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകണം. പാലക്കാട് ജില്ല (പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ്), തൃശൂര്‍ ജില്ല (തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്), മലപ്പുറം ജില്ല (കോഹിനൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി), കോഴിക്കോട് ജില്ല (കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്). പി.ആര്‍ 1079/2018 അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് 18 വരെ അപേക്ഷിക്കാം മാര്‍ച്ചിലെ അവസാന സെമസ്റ്റര്‍ ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം/ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്)/ബി.കോം ഓണേഴ്‌സ് വിദ്യാര്‍ത്ഥികളില്‍ എന്‍.സി.സി, കല/കായിക/മറ്റ് ഇതര ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ മാര്‍ക്കുകള്‍ ചേര്‍ക്കുന്നതിന് അപേക്ഷ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബി.കോം വിഭാഗത്തില്‍ മെയ് 18-നകം സമര്‍പ്പിക്കണം. ഫോം വെബ്‌സൈറ്റില്‍. പി.ആര്‍ 1080/2018 സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പിലെ എം.എ ഹിന്ദി പുനഃപരീക്ഷ ാ ഹിന്ദി പഠനവകുപ്പിലെ ഫെബ്രുവരി 21-ലെ റദ്ദാക്കിയ ഒന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി (സി.സി.എസ്.എസ്) എച്ച്.ഐ.എന്‍1 സി 03 ജനറല്‍ ലിംഗ്വിസ്റ്റിക്‌സ് പുനഃപരീക്ഷ ജൂണ്‍ ഏഴിന് ഉച്ചക്ക് 1.30-ന് നടക്കും. പി.ആര്‍ 1081/2018 പരീക്ഷാഫലം 2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഒന്നാം സെമസ്റ്റര്‍ എം.എ ഫിലോസഫി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 28 വരെ അപേക്ഷിക്കാം. പി.ആര്‍ 1082/2018 2017 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പി.ആര്‍ 1083/2018 ബി.പി.എഡ് ഒന്നാം സെമസ്റ്റര്‍ (നവംബര്‍ 2016), രണ്ടാം സെമസ്റ്റര്‍ (ഏപ്രില്‍ 2017) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 30 വരെ അപേക്ഷിക്കാം. പി.ആര്‍ 1084/2018 എം.സി.എ പുനര്‍മൂല്യനിര്‍ണയ ഫലം അഞ്ചാം സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. പി.ആര്‍ 1085/2018
Loading...
COMMENTS