റമദാൻ വിശേഷം ^പാലക്കാട്​

05:47 AM
17/05/2018
റമദാൻ വിശേഷം -പാലക്കാട് തുടങ്ങുന്നത് ആത്മ സംസ്കരണത്തി‍​െൻറ നാളുകൾ പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയും സർവോപരി സമാധാനവും പുലരേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തവണത്തെ റമദാൻ നോമ്പനുഷ്ഠാനം ആരംഭിക്കുന്നത്. അന്നപാനീയങ്ങൾ ഉപേക്ഷിച്ചുള്ള ഈ അനുഷ്ഠാനം ആത്മസംസ്കരണത്തിന് ഉതകുമെന്നതിൽ സംശയമില്ല. റമദാനിൽ വിശ്വാസികൾ പുലർത്തുന്ന ചിട്ടകൾ എടുത്തുപറയേണ്ടതാണ്. ഈ പുണ്യമാസത്തിൽ സമാധാനവും ഐശ്വര്യവും സൗഹാർദവും പുലരട്ടെ. ജാതി-മത ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ എല്ലാവർക്കും ഈ പുണ്യമാസത്തിൽ കഴിയട്ടെയെന്നും ആശംസിക്കുന്നു. ഏവർക്കും റമദാൻ വ്രതാശംസകൾ. -പ്രതീഷ്കുമാർ ജില്ല പൊലീസ് മേധാവി
Loading...
COMMENTS