ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന രണ്ട് വീടുകൾ നശിപ്പിച്ചു

05:47 AM
17/05/2018
ചെമ്മണാമ്പതി (പാലക്കാട്): മൂച്ചങ്കുണ്ടിൽ ഭീതിവിതച്ച് ആത്തൂർ കൊമ്പൻ, ചൊവ്വാഴ്ച രാത്രി രണ്ടു വീടുകൾ തകർത്തു. മൂച്ചങ്കുണ്ടിന് സമീപത്തെ മൊണ്ടിപതിക്കാടിനടുത്തുള്ള സഹോദരന്മാരായ ഗണേശൻ, ശിവസുബ്രഹ്മണ്യം എന്നിവരുടെ വീടുകളാണ് തകർത്തത്. രാത്രി 10.30ഓടെ ഗണേശ‍‍​െൻറ വീട്ടിലെത്തിയ കൊമ്പൻ, ഗണേശ‍‍​െൻറ അമ്മ കുപ്പാത്താളി‍​െൻറ (80) വസ്ത്രം പിടിച്ചുവലിച്ചെങ്കിലും അവർ വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ ബഹളംവെച്ച് ആനയെ വിരട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കൊമ്പൻ വീടി‍​െൻറ മേൽക്കൂര പിടിച്ചു വലിക്കുകയായിരുന്നു. ഇളകിയ മേൽക്കൂരയുടെ ഒരു ഭാഗം വലിച്ചിട്ട് തകർക്കുകയും ചെയ്തു. ശേഷം വീടിന് സമീപത്തെ പത്ത് വാഴ, രണ്ട് തെങ്ങ് എന്നിവ നശിപ്പിച്ചു. രാത്രി 11.30ഓടെയാണ് ഗണേശ‍‍​െൻറ സഹോദരൻ ശിവസുബ്രഹ്മണ്യത്തി‍​െൻറ വീട്ടിലേക്ക് ആനയെത്തിയത്. കന്നുകാലികൾക്ക് കൊടുക്കാനുള്ള കാലിത്തീറ്റ സൂക്ഷിച്ച മുറിയുടെ വാതിൽ തള്ളിപ്പൊളിച്ച് കാലിത്തീറ്റ പുറത്തെടുത്ത് നശിപ്പിച്ചു. രാത്രി പത്തരക്ക് എത്തിയ കൊമ്പൻ പുലർച്ച നാലരവരെ സ്ഥലത്ത് തമ്പടിച്ചതിന് ശേഷമാണ് വനത്തിലേക്ക് തിരിച്ചുപോയത്. വനത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള വീടുകൾ വരെ ആന അക്രമിച്ചിട്ടും നടപടിയെടുക്കാത്ത വനംവകുപ്പി‍​െൻറ നിലപാടുകളിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ്. cap pg1 ആത്തൂർ കൊമ്പൻ നശിപ്പിച്ച ഗണേശ‍‍​െൻറ വീട്
Loading...
COMMENTS