ദേശീയ നൃത്ത സംഗീതോത്സവം 18 മുതല്‍

05:47 AM
17/05/2018
പാലക്കാട്: അഹല്യ ദേശീയ നൃത്ത സംഗീതോത്സവം 'മുദ്ര' 18 മുതല്‍ 25 വരെ വൈകീട്ട് 6.30ന് അഹല്യ കാമ്പസില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകീട്ട് 6.30ന് പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അപര്‍ണ മുരളിയും സംഘവും അവതരിപ്പിക്കുന്ന സെമിക്ലാസിക്കല്‍ നൃത്തം അരങ്ങേറും. 19ന് വൈകീട്ട് 6.30ന് ഞെരളത്ത് ഹരിഗോവിന്ദന്‍, ആറങ്ങോട്ടുകര വയലി എന്നിവരുടെ 'ഹരിമുരളീരവം', 20ന് വൈകീട്ട് 6.30ന് രേവതി വയലാറും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും 23ന് ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ഗസൽ എന്നിവ അരങ്ങേറും. 25ന് സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡയറക്ടര്‍ ഡോ. ആര്‍.വി.കെ. വര്‍മ, അനില്‍കുമാര്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവർ സംബന്ധിച്ചു.
Loading...
COMMENTS