Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:08 AM IST Updated On
date_range 17 May 2018 11:08 AM ISTm3 plinm1 റമദാൻ വിശേഷം
text_fieldsbookmark_border
രാജസ്ഥാനിലെ തെൻറ കുട്ടിക്കാലത്ത് ഒാർമയിലുള്ളത് നാട്ടിൽ നടക്കാറുള്ള വലിയ മേളകളാണ്. മധ്യപ്രദേശിലെ പഠനകാലത്തും റമദാൻ വരുേമ്പാൾ വലിയ മേളകളുടെയും ബഹളങ്ങളുടെയും ഒാർമകളാണ് ആദ്യമെത്തുക. എന്നാൽ, മലപ്പുറത്ത് കലക്ടറായി ചുമതലയേറ്റശേഷമാണ് വിവിധ നോമ്പുതുറകളിൽ പെങ്കടുക്കാനും ഇതുവഴി പുണ്യമാസത്തിെൻറ വിശുദ്ധിയും വ്യാപ്തിയും അതിെൻറ അർഥത്തിൽ ഉൾക്കൊള്ളാനും കഴിഞ്ഞത്. മലപ്പുറത്തേക്ക് വരുേമ്പാൾ അത്ര നല്ല ധാരണകളായിരുന്നില്ല എനിക്കുണ്ടായിരുന്നത്. എന്നാൽ, ഇൗ മുൻവിധികൾ തിരുത്തപ്പെടാൻ അധിക സമയം വേണ്ടിവന്നില്ല. മലപ്പുറം അതിെൻറ വേരിൽതന്നെ മതേതരമാണ്. സംസ്കാര സമ്പന്നമായ പൈതൃകമുള്ള പ്രദേശം. വിവിധ മതസ്ഥർ ഇത്രയും സഹവർത്തിത്വത്തോടെ കഴിയുന്ന മറ്റൊരു പ്രദേശവും തെൻറ കുട്ടിക്കാലത്തോ ഇതുവരെയുള്ള ഒൗദ്യോഗിക ജീവിതത്തിലോ കണ്ടിട്ടില്ല. റമദാനിൽ അടുക്കളകളിൽ വേവുന്ന പരമ്പരാഗത വിഭവങ്ങൾ സ്നേഹംകൂടി ചേർത്താണ് വിളമ്പുന്നത്. നോമ്പുതുറക്കും മറ്റുമായുള്ള കൂടിച്ചേരലുകൾ ജനങ്ങൾ തമ്മിലെ സൗഹൃദവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കാനും നമ്മുടെ മലപ്പുറത്തിെൻറ മുഖമുദ്രയായ മതസൗഹാർദം നിലനിർത്താനും കൂടിയുള്ള വേദികളാകെട്ട. ഏവർക്കും ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ റമദാൻ ആശംസിക്കുന്നു. photo mplma2 അമിത് മീണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story