Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:05 AM IST Updated On
date_range 17 May 2018 11:05 AM ISTകൊണ്ടോട്ടിയിെല സ്ഫോടകവസ്തു ശേഖരം: ഡിറ്റനേറ്ററുകൾ മാറ്റി
text_fieldsbookmark_border
െകാണ്ടോട്ടി: മോങ്ങത്ത് ട്രക്കിൽനിന്നും േഗാഡൗണിൽനിന്നുമായി പിടികൂടി കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു ശേഖരം മാറ്റിത്തുടങ്ങി. കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം എറണാകുളത്തുനിന്ന് എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളർ അമിത് സ്റ്റേഷനിെലത്തി ഇവ പരിശോധിച്ചിരുന്നു. മാർച്ച് 28നാണ് വാഹനത്തിൽനിന്ന് 10,000 ഒാർഡിനറി ഡിറ്റനേറ്റർ, 270 ബോക്സിലായി 6,750 കിലോ 54,810 ജലാറ്റിൻ സ്റ്റിക്ക്, 38,872.6 മീറ്റർ വരുന്ന 213 റോൾ സേഫ്റ്റി ഫ്യൂസ്, ഗോഡൗണിൽനിന്ന് 7,000 ഇലക്ട്രിക്ക് ഡിറ്റേനറ്റർ, 21,045 മീറ്റർ സേഫ്റ്റി ഫ്യൂസ് എന്നിവ പിടികൂടിയത്. ഇതിൽ ഡിറ്റനേറ്ററുകൾ പുളിക്കലിലെ അംഗീകൃത ക്വാറികൾക്ക് കൈമാറി. ബാക്കിയുള്ളവ ലേലത്തിലൂടെ വിൽക്കും. കോടതി അനുമതി ലഭിച്ച ശേഷമാകുമിത്. എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷമേ തുടർ നടപടികൾ സാധിക്കൂ. ൈഡ്രവർമാരായ കാസർകോട് കടിമേനി തോട്ടുമണ്ണിൽ വീട്ടിൽ ടി.എ. േജാർജ് (40), കർണാടക ചിക്മംഗളൂർ കൽക്കാര വീട്ടിൽ ഹക്കീം (32), പാലക്കാട് കുലുക്കല്ലൂർ വലിയപറമ്പ് മാമ്പറ്റകുന്നത്ത് മുഹമ്മദ് സലീം (48) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച അന്വേഷണം നാർകോട്ടിക്ക് ഡിവൈ.എസ്.പിക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story