Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരി മെഡിക്കൽ...

മഞ്ചേരി മെഡിക്കൽ കോളജ്: സ്ഥിരാംഗീകാരം പ്രതിസന്ധിയിൽതന്നെ

text_fields
bookmark_border
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിന് സ്ഥിരാംഗീകാരം നൽകാൻ നടത്തിയ പരിശോധനയിൽ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ എവിടെയുമെത്തിയില്ല. ആദ്യ ബാച്ചിലെ വിദ്യാർഥികൾ പഠനം പൂർത്തിയാക്കി ഹൗസ് സർജൻസിയിലാണിപ്പോൾ. ഇവർക്ക് പരീക്ഷയെഴുതാനും ട്രാവർകൂർ മെഡിക്കൽ കൗൺസിൽ മുമ്പാകെ രജിസ്ട്രേഷൻ പൂർത്തിയാക്കാനും കോളജിന് അന്തിമ അംഗീകാരം ലഭിക്കണം. ഈ വർഷത്തെ പ്രവേശനത്തിനും എം.സി.ഐ റിപ്പോർട്ട് വിനയായിരുന്നു. സംസ്ഥാന സർക്കാറി‍​െൻറ ഉറപ്പിനെത്തുടർന്ന് എം.സി.ഐ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഈ വർഷത്തെ പ്രവേശനത്തിന് തടസ്സമില്ലെന്ന് ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മഞ്ചേരിയിൽ സർക്കാർ അറിയിപ്പ് ലഭിച്ചിട്ടില്ല. മഞ്ചേരിയോടൊപ്പം പാരിപ്പള്ളി മെഡിക്കൽ കോളജിനും എം.സി.ഐ പുതിയ വർഷത്തേക്കുള്ള പ്രവേശനത്തിന് തടസ്സമുന്നയിച്ചിരുന്നെങ്കിലും നീക്കിയിട്ടുണ്ട്. എം.സി.ഐ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പോരായ്മ പരിഹരിക്കാമെന്നും പ്രവേശനത്തിന് അനുമതി വേണമെന്നുമാണ് ആരോഗ്യവകുപ്പ് എം.സി.ഐയോട് ആവശ്യപ്പെട്ടത്. എന്നാൽ, പരിഹാരനടപടികൾ ഒന്നുമായിട്ടില്ല. മാത്രമല്ല, മേഞ്ചരിയിലെ രണ്ട് ഹോസ്റ്റലുകളുടെയും രണ്ട് ക്വാർട്ടേഴ്സുകളുടെയും ടെൻഡർ നടപടി പോലും എവിടെയുമെത്തിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ വർഷത്തെ പ്രവേശനം പൂർത്തിയാവും. എന്നാൽ, അന്തിമാംഗീകാരം ലഭിക്കാത്തിടത്തോളം ഹൗസ് സർജൻസി ചെയ്യുന്ന വിദ്യാർഥികൾക്ക് രജിസ്ട്രേഷനും മറ്റും തടസ്സങ്ങളുണ്ടാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story