Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ ട്രാക്കിൽ മരം...

റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
പത്തിരിപ്പാല: ശക്തമായ കാറ്റിലും മഴയിലും തേനൂർ ഓട്ടുകമ്പനിക്ക് സമീപം തോണിപറമ്പ് ഭാഗത്ത് മരം റെയിൽവേ ട്രാക്കിലേക്ക് കടപുഴകി വീണു. മരം വീഴുന്നത് ദൂരെനിന്ന് കണ്ട എൻജിൻ ഡ്രൈവർ ബ്രേക്ക് ചവിട്ടി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഡ്രൈവറുടെ സന്ദർഭോചിത ഇടപെടലിൽ വൻ ദുരന്തത്തിൽ നിന്നൊഴിവായത്. ബുധനാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് റെയിൽവേയുടെ സ്ഥലത്തുള്ള കൂറ്റൻ കഴനിമരം പാളത്തിലേക്ക് വീണത്. മരത്തി‍​െൻറ ഭാരം കുറഞ്ഞ കൊമ്പുകളാണ് വീണത്. ബ്രേക്ക് ചവിട്ടിയിട്ടും മരത്തടിയുമായി 15 മീറ്ററോളം മുന്നോട്ട് നീങ്ങിയാണ് ട്രെയിൻ നിന്നത്. എൻജിൻ ഭാഗത്തെ ചക്രത്തിൽ കുരുങ്ങിയ മരത്തടികൾ ഏറെ ബുദ്ധിമുട്ടിയാണ് നീക്കിയത്. ട്രെയിൻ പിറകോട്ടെടുത്താണ് മരം പൂർണമായി പുറത്തേക്കെടുക്കാനായത്. പാലക്കാട് നിന്ന് സീനിയർ സെക്ഷൻ എൻജിനീയർമാരായ കെ.എം. സുധീന്ദ്രൻ, സദാനന്ദൻ എന്നിവർ സ്ഥലത്തെത്തി. റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് മരച്ചില്ലകൾ വെട്ടിമാറ്റിയത്. ഇതോടെ ഇൻറർസിറ്റി എക്സ്പ്രസ് ഒറ്റപ്പാലത്തും മുംബൈ എക്സ്പ്രസ് മാന്നനൂരും മറ്റൊരു പാസഞ്ചർ ലെക്കിടിയിലും പിടിച്ചിട്ടു. ഒന്നര മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം വീണതിനെ തുടർന്ന് ഇലക്ട്രിക് ലൈനി‍​െൻറ കാൻറി ലിവർ ഒടിഞ്ഞുതൂങ്ങി. ആറരയോടെയാണ് ശബരി എകസ്പ്രസ് യാത്ര തുടർന്നത്. മങ്കര എസ്.ഐ പ്രകാശൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ മണികണ്ഠൻ എന്നിവരും സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story