Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആര്‍ട്ട് ഡീ ടൂര്‍...

ആര്‍ട്ട് ഡീ ടൂര്‍ ഇന്ന്​ ജില്ലയില്‍

text_fields
bookmark_border
മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്‍കോഡി​െൻറ ഭാഗമായി ആര്‍ട്ട് ഡീ ടൂര്‍ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയില്‍ പര്യടനം നടത്തും. കെ.എസ്.ആര്‍.ടി.സിയുടെ ‍ഡബിള്‍ ഡക്കര്‍ ബസില്‍ ഒരുക്കിയ മള്‍ട്ടിമീഡിയ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളാണ് ആര്‍ട്ട് ഡീ ടൂറി​െൻറ ആകര്‍ഷണം. ഉച്ചക്ക് മൂന്നിന് ചങ്ങരംകുളം, 4.30ന് എടപ്പാള്‍, 7.30ന് തിരൂര്‍, വ്യാഴാഴ്ച രാവിലെ ഒമ്പതിന് കക്കാട്, പത്തിന് ചേളാരി, 11ന് തേഞ്ഞിപ്പലം എന്നിവിടങ്ങളിൽ സ്വീകരണം നല്‍കും. സീറ്റുകള്‍ മുഴുവനും എടുത്തുമാറ്റിയ ബസി​െൻറ രണ്ടുനിലയിലും പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. താഴത്തെ നിലയില്‍ പ്രധാനപ്പെട്ട ഇന്‍സ്റ്റലേഷനാണ്. മുകള്‍ നിലയില്‍ ഫോട്ടോകളും ചിത്രങ്ങളും ഹ്രസ്വചലനചിത്രങ്ങളും അടക്കം മള്‍ട്ടി മീഡിയ പ്രദര്‍ശനവുമുണ്ട്. നാടകം, നാടന്‍ പാട്ടുകള്‍, തത്സമയ ചിത്രരചന എന്നിവയും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story