Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:03 AM GMT Updated On
date_range 8 May 2018 5:03 AM GMTമൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം
text_fieldsbookmark_border
കൊളത്തൂർ: മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം. കൊളത്തൂർ ഓണപ്പുടയിൽനിന്ന് ആരംഭിച്ച പ്രകടനം കുറുപ്പത്താലിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. പൊതുയോഗം ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എൽ.എ, സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് അൻവർ സാദത്ത്, അഡ്വ. കുഞ്ഞാലി, കെ.പി. ഹംസ മാസ്റ്റർ, എം.ടി. ഹംസ, സക്കീർ കളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ധനസഹായ വിതരണവും ആദരിക്കലും പുലാമന്തോൾ: റോയൽസ് ആർട്സ് സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബിെൻറ നേതൃത്വത്തിൽ വിവിധ ധനസഹായങ്ങൾ വിതരണം ചെയ്തു. കരള്‍ മാറ്റിവെക്കല്‍ ചികിത്സയിൽ കഴിയുന്ന കട്ടുപ്പാറ നൂർ മുഹമ്മദ് ചികിത്സ ഫണ്ടിലേക്ക് റോയൽസ് പുലാമന്തോളും സൗദി റോയല്‍സും സംയുക്തമായി 45,000 രൂപ കൈമാറി. പുലാമന്തോളിലെ ഓട്ടോ തൊഴിലാളിയായിരുന്ന പരേതനായ തിരുത്ത് സ്വദേശി കല്ലിങ്ങല്‍തൊടി മജീദ് കുടുംബ സഹായ ഫണ്ടിലേക്ക് 20,000 രൂപയും നൽകി. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ പുലാമന്തോള്‍ സ്വദേശിനി ആയിഷ ഫായിസക്ക് തുടര്‍ പഠനത്തിന് ധനസഹായം നല്‍കി. പുലാമന്തോൾ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ കൃഷ്ണ ശ്രീ, ഫർസാന, ആയിഷ ഫായിസ, അധ്യാപകരായ കെ. ഹരിദാസ്, വിജേഷ് എന്നിവരെയും ആദരിച്ചു. ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച െഎ.എസ്.കെ താരം പ്രസന്ന, അണ്ടര്‍ 17 കേരള ടീമില്‍ പങ്കെടുത്ത പുലാമന്തോള്‍ സ്വദേശികളായ ഇര്‍ഫാൻ, അസ്ലം എന്നിവരെയും ആദരിച്ചു. റോയല്‍സ് സെക്രട്ടറി വി.കെ. മെയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. വേലായുധൻ, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എം. അബൂബക്കർ, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡൻറ് ഇ.കെ. ഹനീഫ മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് കിഴക്കേതിൽ, കെ.വി.വി.ഇ.എസ് വൈസ് പ്രസിഡൻറ് നവാസ് ബാബു, ജാബിർ, ഇ.കെ. നാസർ കട്ടുപ്പാറ, ടി.ടി. അഷ്റഫലി, യൂത്ത് കോഒാഡിനേറ്റർ ഷറഫുദ്ദീന്‍ കുരുവമ്പലം, നിസാര്‍ മുത്തു, ഹൈദര്‍ പുലാമന്തോൾ, കെ.ടി. അഷ്ക്കർ, വിപിന്‍ ദാസ്, ആസിഫ്, ഫൈസല്‍, ഷൗക്കത്ത്, ആരിഫ്, രവീന്ദ്രന്‍, മുനവ്വര്‍, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
Next Story