Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:47 AM IST Updated On
date_range 7 May 2018 10:47 AM ISTകിസാൻ മേള സമാപിച്ചു
text_fieldsbookmark_border
പട്ടാമ്പി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിെൻറയും ആത്മ പാലക്കാടിെൻറയും സംയുക്താഭിമുഖ്യത്തിൽ പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ജില്ല . രണ്ടു ദിവസത്തെ മേളയിൽ കാർഷിക സെമിനാറുകൾ, പ്രദർശനങ്ങൾ, വിപണന സ്റ്റാളുകൾ, കർഷകർക്കും വനിതകൾക്കും വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. രണ്ടാംദിവസം നടന്ന കാർഷിക സെമിനാർ കെ. കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശിവരാമൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എൻ. മോഹന സുന്ദരൻ സ്വാഗതം പറഞ്ഞു. സമാപനസമ്മേളനം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി എന്നിവർ സമ്മാനദാനം നടത്തി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത, തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. കേശവൻ, എൻ. മോഹനസുന്ദരൻ, എൻ.പി. വിനയകുമാർ, കോടിയിൽ രാമകൃഷ്ണൻ, പി. മനോജ്, ഷാനവാസ് എന്നിവർ സംസാരിച്ചു. നഗരസഭ ആക്ടിങ് ചെയർമാൻ സി. സംഗീത സ്വാഗതവും വിളയൂർ കൃഷി ഓഫിസർ വി.പി. സിന്ധു നന്ദിയും പറഞ്ഞു. ചിത്രം: mohptb 62 ജില്ല കിസാൻ മേള സമാപനസമ്മേളനം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story