Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:47 AM IST Updated On
date_range 7 May 2018 10:47 AM ISTസാംസ്കാരിക പ്രതിരോധ സംഗമം
text_fieldsbookmark_border
പട്ടാമ്പി: പാട്ടുപാടിയും കഥപറഞ്ഞും ചിത്രം വരഞ്ഞും കനവിൽ തീർത്തു. അധിനിവേശ മൂലധനശക്തികൾക്കെതിരെയും ദലിത് സ്ത്രീ പരിസ്ഥിതി നിലപാടുകൾ ഉയർത്തിപ്പിടിച്ചുമുള്ളതായിരുന്നു സർഗാത്മക പ്രതിരോധം. ബിപിൻ ആറങ്ങോട്ടുര, ജയപ്രകാശ് വരവൂർ, സതീശൻ മൊറാഴ എന്നിവർ നേതൃത്വം നൽകിയ കവിത, കഥ, ചിത്രരചന സംഗമത്തിൽ ചിത്രകാരി ശ്രീജ പള്ളം ചിത്രംവരച്ച് ആരംഭിച്ചു. സേതു ആറങ്ങോട്, ആറങ്ങോട്ടുകര മുഹമ്മദ്, ഷൈലജ നാരായണൻ, ബാലാമണി ടീച്ചർ, അഡ്വ. ഉദയശങ്കർ, ശ്രീലത, സൽമ, സ്നേഹ, ബിപിൻ ആറങ്ങോട്ടുകര, ജയപ്രകാശ് വരവൂർ, കൃഷ്ണജ എന്നിവർ കഥകളും കവിതകളും അവതരിപ്പിച്ചു. പ്രഫ. പി. ഗംഗാധരൻ, സച്ചിദാനന്ദൻ, മുരളി വടക്കാഞ്ചേരി, ഡോ. സുബ്രഹ്മണ്യൻ, വാപ്പു പൂലാത്ത് എന്നിവർ സംസാരിച്ചു. എം.ജി. ശശി സംവിധാനം ചെയ്ത 'അഴീക്കോട് മാഷ്' ഡോക്യുമെൻററി പ്രദർശനം നടന്നു. എം.എ. ബേബി 'ഫാഷിസ്റ്റ് കാലത്തെ സാംസ്‌കാരിക പ്രതിരോധം' വിഷയത്തിൽ പ്രഭാഷണവും തുടർന്ന് ചർച്ചയും നടന്നു. ചിത്രം: mohptb 63 കനവ് സാംസ്കാരിക സംഗമത്തിൽ നടന്ന ചിത്രരചന mohptb 64 സാംസ്കാരിക സംഗമത്തിൽ എം.എ. ബേബി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story