Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 11:08 AM IST Updated On
date_range 4 May 2018 11:08 AM ISTകനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
text_fieldsbookmark_border
പാലക്കാട്: കേരളത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴയുണ്ടാകുമെന്ന് സംസ്ഥാന അടിയന്തര കാര്യനിർവഹണ കേന്ദ്രം അറിയിച്ചു. എഴ് മുതൽ 11 സെ.മീ വരെയുള്ള കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം. വാർത്തനഗർ ഭവന പദ്ധതി: അന്തിമ വിലയാധാരം കൈമാറി പാലക്കാട്: ഭൂമിക്കും ഭവനത്തിനും അർഹതയുള്ളവർക്കായി കാലതാമസമില്ലാതെ നീതി നടപ്പാക്കുമെന്ന് റവന്യു-ഭവന നിർമാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ഭവനനിർമാണ ബോർഡിെൻറ വാർത്തനഗർ ഭവനപദ്ധതിയിലെ വീടുകളുടേയും സ്ഥലങ്ങളുടേയും അന്തിമ വിലയാധാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 16 വീടുകളുടേയും 24 പ്ലോട്ടുകളുടേയും ആധാരമാണ് പരിപാടിയിൽ വിതരണം ചെയ്തത്. 1984ൽ സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം പദ്ധതി വൈകുകയായിരുന്നു. പദ്ധതിപ്രദേശത്ത് നടന്ന പരിപാടിയിൽ സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ഭവനനിർമാണ ബോർഡ് അംഗം കെ.പി. സുരേഷ് രാജ്, സംസ്ഥാന ഭവന നിർമാണ ബോർഡ് സെക്രട്ടറി ബി. അബ്്ദുൽ നാസർ, വി. ചാമുണ്ണി, റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു. കുഞ്ചൻ ദിനാഘോഷത്തിന് ഇന്ന് തുടക്കം പാലക്കാട്: കുഞ്ചൻ നമ്പ്യാർ സ്മാരകത്തിെൻറ ആഭിമുഖ്യത്തിൽ കുഞ്ചൻ ദിനാഘോഷ പരിപാടികൾ വെള്ളിയാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന് തുള്ളൽ കലയുടെ നവീകരണം 'വിദ്വൽസദസ്' സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. തുള്ളൽ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന തുള്ളൽ കലാകാരസംഗമം പി.ടി. നരേന്ദ്രമേനോൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മ്യൂസിക് ഫ്യുഷനും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story