Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:47 AM IST Updated On
date_range 3 May 2018 10:47 AM ISTസൈലൻറ് വാലിയുടെ നാശമുറപ്പാക്കി ഭവാനിയിൽ തമിഴ്നാടിെൻറ തുരങ്കനിർമാണം
text_fieldsbookmark_border
അഗളി (പാലക്കാട്): അന്തർ സംസ്ഥാന നദീജല കരാർ വ്യവസ്ഥകൾ പാടെ ലംഘിച്ച്, സൈലൻറ് വാലി മേഖലയുടെ പച്ചപ്പില്ലാതാക്കുന്ന വിധത്തിൽ ഭവാനി നദിയിലെ വെള്ളം തിരിച്ചുവിടാൻ തമിഴ്നാടിെൻറ തുരങ്കനിർമാണം. സൈലൻറ് വാലി ദേശീയ ഉദ്യാനത്തിന് സമീപത്തെ അപ്പർ ഭവാനി ഡാമിനോട് ചേർന്ന് 2,200 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നദി കേരളത്തിലേക്ക് ഒഴുകുന്നത് തടഞ്ഞ്, പെൻസ്റ്റോക്ക് പൈപ്പ് വഴി ജലവൈദ്യുതി കേന്ദ്രത്തിലെത്തിക്കുന്ന വെള്ളമുപയോഗിച്ച് തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നത് വൈദ്യുതി ഉൽപാദനവും പിന്നീട് ജലസേചനവുമാണ്. വൈദ്യുതി ഉൽപാദനം 1,000 മെഗാവാട്ടിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായാണ് രഹസ്യ ടണൽനിർമാണമെന്നാണ് സൂചന. എട്ട് കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന ടണലിെൻറ ആറര കിലോമീറ്റർ പൂർത്തിയായി. സെപ്റ്റംബറോടെ ബാക്കി തീർക്കുമെന്നാണറിയുന്നത്. പദ്ധതി പൂർണമാകുന്നതോടെ ഭവാനി നദിയിലേക്കുള്ള ഒഴുക്ക് നിലക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ലോക പൈതൃക പട്ടികയിലുള്ള സൈലൻറ് വാലി ഉദ്യാനത്തിെൻറ നിലനിൽപ്പിന് വരെ ഇത് ഭീഷണിയാകും. ഇവിടെ അധിവസിക്കുന്ന ജീവജാലങ്ങളുടെ പ്രധാന ആശ്രയമാണ് ഭവാനിപുഴ. പുഴയുടെ തീരങ്ങളിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പർ ഉൾപ്പെടെയുള്ള ഗോത്ര സമൂഹവും ദുരിതത്തിലാകും. തമിഴ്നാട്ടിലെ മുക്കുരുത്തി മലയിൽനിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ 50 കിലോമീറ്ററിലധികം ഒഴുകി വീണ്ടും തമിഴ്നാട്ടിലെ കാവേരിയിൽ ലയിക്കുന്ന പുഴയാണ് ഭവാനി. ഇതിെൻറ ഉത്ഭവസ്ഥാനത്തിനടുത്താണ് അപ്പർ ഭവാനി ഡാം. അതീവ സുരക്ഷയൊരുക്കിയാണ് ടണൽ നിർമാണം. തമിഴ്നാട്ടിലെ എട്ട് ചെക്ക്പോസ്റ്റുകൾ കടന്നുവേണം ഇവിടെയെത്താൻ. സഞ്ചാരികൾക്ക് ഇവിടേക്ക് കർശന വിലക്കുണ്ട്. മാവോവാദി ഭീഷണി മേഖല എന്നതും സൗകര്യമായി. കാവേരി ൈട്രബ്യൂണലിെൻറ അന്തിമവിധി പ്രകാരം അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനി, ശിരുവാണി പുഴകളിൽനിന്നായി 6.4 ടി.എം.സി ജലം ഉപയോഗപ്പെടുത്താൻ കേരളത്തിന് അവകാശമുണ്ട്. എന്നാൽ, ഇതിനുള്ള നടപടികളൊന്നും കേരളം തുടങ്ങിയിട്ടില്ല. ശിരുവാണി പുഴയിൽ നടപ്പാക്കാൻ ഒരുങ്ങിയ ചിറ്റൂർ ഡാം പദ്ധതി തമിഴ്നാടിെൻറ എതിർപ്പിനെതുടർന്ന് നടന്നതുമില്ല. ടണൽ നിർമാണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് എം.ബി. രാജേഷ് എം.പിയും പ്രശ്നം ഗൗരവമാെണന്നും സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും എൻ. ഷംസുദ്ദീൻ എം.എൽ.എയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story