Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെല്ലൂര്‍ ബാഖിയാത്ത്...

വെല്ലൂര്‍ ബാഖിയാത്ത് അറബിക് കോളജിലെ ആദ്യ റാങ്കുകള്‍ മലയാളികള്‍ക്ക്

text_fields
bookmark_border
പട്ടാമ്പി: തമിഴ്നാട് വെല്ലൂരിലെ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക് കോളജില്‍ ഈ വര്‍ഷത്തെ മൗലവി ഫാസില്‍ ബാഖവി (മുത്വവ്വൽ), മൗലവി ആലിം ബാഖവി (മുഖ്തസര്‍) ഫൈനല്‍ പരീക്ഷകളില്‍ ആദ്യ റാങ്കുകള്‍ മലയാളി വിദ്യാർഥികള്‍ക്ക്. മുതവ്വല്‍ പരീക്ഷയില്‍ ഒന്ന്, രണ്ട് റാങ്കുകള്‍ മലപ്പുറം കൊളത്തൂര്‍ ചന്തപ്പടി സ്വദേശി അബ്ദുല്‍ വഹാബ്, കൊല്ലം മുതയില്‍ സ്വദേശി മുഹമ്മദ് അനസ് എന്നിവർ നേടി. മുഖ്തസറില്‍ ഒന്നാം റാങ്ക് മലപ്പുറം ചെറുകോട് എരഞ്ഞിക്കുന്ന് സ്വദേശി മുഹമ്മദ് ഷംസീറിനും ലഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story