Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
ഏലംകുളം: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പിരിഞ്ഞുപോയ 1986-87 ബാച്ചിലെ വിദ്യാർഥികൾ 32 വർഷങ്ങൾക്ക് ശേഷം സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ ഒത്തുചേർന്നു. മൺമറഞ്ഞ സഹപാഠികളുടെ സ്മരണക്കായി സ്കൂളിന് സി.സി.ടി.വി സംഭാവന ചെയ്തു. ഉദ്ഘാടനം പ്രിൻസിപ്പൽ സി.എം. പ്രേമാനന്ദൻ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.കെ. സൈതലവി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ. മുഹമ്മദ്കുട്ടി, മധു, വി.പി. വാസുദേവൻ, ഹംസ, രുഗ്മിണി, ഭാരതകുമാരി, മുരളി, പീതാംബരൻ എന്നിവർ സംസാരിച്ചു. ടി. മൂസക്കുട്ടി സ്വാഗതവും ടി. സമദ് നന്ദിയും പറഞ്ഞു. (പടം കുന്നക്കാവ് ജി.എച്ച്.എസ്.എസിലെ 1986-87 ബാച്ച് സ്നേഹസംഗമത്തിൽ ഒത്തുചേർന്നപ്പോൾ )
Show Full Article
TAGS:LOCAL NEWS 
Next Story