Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:36 AM GMT Updated On
date_range 1 May 2018 5:36 AM GMTഹർത്താലിൽ വിഭാഗീയ പ്രചാരണം; യുവാവ് റിമാൻഡിൽ
text_fieldsbookmark_border
തേഞ്ഞിപ്പലം: സമൂഹ മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിെൻറ മറവില്‍ വിഭാഗീയത വളര്‍ത്തുന്ന സേന്ദശം പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് റിമാൻഡിൽ. ചേളാരി പൂതേരി വളപ്പില്‍ അമീര്‍ അലിയാണ് (45) റിമാന്‍ഡിലായത്. ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന ചേളാരിയിലെ ക്രസൻറ് സ്റ്റീല്‍ ഹാര്‍ഡ്വേഴ്സ് അടപ്പിക്കാനുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിനും ഉടമക്കുമെതിരെ അപകീര്‍ത്തികരമായ വോയ്സ് മെസേജുകളുള്പ്പെടെ വിഭാഗീയത വളര്‍ത്തുന്ന പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് കടയുടമ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തേഞ്ഞിപ്പലം എസ്.ഐ സി.കെ. നാസറാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി കോഴിക്കോട് ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story