Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവർത്തനങ്ങൾ...

പ്രവർത്തനങ്ങൾ ലാബുകളിൽനിന്ന്​ കർഷകരിലെത്തണം ^മന്ത്രി വി.എസ്​. സുനിൽകുമാർ

text_fields
bookmark_border
പ്രവർത്തനങ്ങൾ ലാബുകളിൽനിന്ന് കർഷകരിലെത്തണം -മന്ത്രി വി.എസ്. സുനിൽകുമാർ തിരുവിഴാംകുന്ന്: വെറ്ററിനറി സർവകലാശാലയുടെ പ്രവർത്തനങ്ങൾ ലാബുകളിൽനിന്ന് കർഷകരിലേക്ക് എത്തണമെന്ന് കാർഷിക-വികസന-കർഷക ക്ഷേമ മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തിരുവിഴാംകുന്ന് പക്ഷി ഗവേഷണ കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകെരയും സംരംഭകെരയും സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് സർവകലാശാല മുൻതൂക്കം നൽകണം. സർവകലാശാലയും കൃഷി വകുപ്പും കർഷകരും തമ്മിൽ ഏകോപനം ശക്തിപ്പെടുത്തണം. സർവകലാശാലയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ഇറച്ചിക്കോഴി വളർത്തലിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കണം. പദ്ധതികളുടെ ഗുണം കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സർവകലാശാലക്കുകീഴിൽ സ്വാശ്രയ കോളജുകൾ തുടങ്ങില്ല. ഇറച്ചി, മുട്ട, പച്ചക്കറി എന്നിവയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. പക്ഷിപരിപാലനം, മുട്ടയുൽപാദനം, കോഴിത്തീറ്റ ഉൽപാദനം എന്നിവ േപ്രാത്സാഹിപ്പിക്കുകയാണ് കേരള വെറ്ററിനറി സർവകലാശാല തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മ​െൻറിലൂടെ ലക്ഷ്യമിടുന്നത്. നബാർഡ്-ആർ.ഐ.ഡി.എഫ് ഫണ്ടുപയോഗിച്ച് 1.77 കോടിയിൽ 5,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച ഹാച്ചറിയിൽ പ്രതിവാരം 40,000 കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനാവും. 1.56 കോടി ചെലവിൽ 4,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച കോഴിത്തീറ്റ ഉൽപാദന കേന്ദ്രത്തിൽ 40 മുതൽ 50 ടൺ കോഴിത്തീറ്റ ഉൽപാദിപ്പിക്കാനാവും. 14,000 ചതുരശ്രയടി വിസ്തീർണമുള്ള കർഷക പരിശീലന കേന്ദ്രത്തിൽ 100 കർഷകർക്ക് താമസ-പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ട്. 125 ലക്ഷം ചെലവിൽ നിർമിക്കുന്ന താറാവ് വളർത്തൽ കേന്ദ്രം, 69 ലക്ഷം ചെലവിൽ നിർമിക്കുന്ന കോഴി വളർത്തൽ കേന്ദ്രം എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പൗൾട്രി സംരംഭകർ, ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് 'വളർത്തുപക്ഷി മേഖലയിലെ നൂതന സംരംഭകത്വ സാധ്യതകൾ' വിഷയത്തിൽ ശിൽപശാല നടത്തി. അന്തിമ വിലയാധാരം മൂന്നിന് കൈമാറും പാലക്കാട്: സംസ്ഥാന ഭവനനിർമാണ ബോർഡ് പാലക്കാട് നഗരസഭ പ്രദേശത്ത് പൂർത്തീകരിച്ച വാർത്താനഗർ ഭവനപദ്ധതിയിലെ വീടുകളുെടയും സ്ഥലങ്ങളുെടയും അന്തിമ വിലയാധാരം േമയ് മൂന്നിന് ഉച്ചക്ക് മൂന്നിന് റവന്യൂ-ഭവനനിർമാണ മന്ത്രി ഇ. ചന്ദ്രശേഖരൻ വിതരണം ചെയ്യും. പദ്ധതിപ്രദേശത്തെ പാർക്കിൽ നടക്കുന്ന പരിപാടിയിൽ ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. 16 വീടുകളുെടയും 24 പ്ലോട്ടുകളുടെയും ആധാരമാണ് കൈമാറുക. ജില്ലയിലെ പത്രപ്രവർത്തകർക്കായി ആരംഭിച്ച ഭവനനിർമാണ പദ്ധതിയാണിത്. 1984ൽ സ്ഥലം അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം പദ്ധതി വൈകുകയായിരുന്നു. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, സംസ്ഥാന ഭവനനിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, സെക്രട്ടറി വി. അബ്ദുൽ നാസർ, നഗരസഭ കൗൺസിലർമാരായ ഡോ. എ.എം. ഹാസില, എ. സഹീദ, ഭവനനിർമാണ ബോർഡ് അംഗങ്ങളായ കെ.പി. സുരേഷ് രാജ്, പി.എ. റസാഖ് മൗലവി, എക്സിക്യൂട്ടിവ് എൻജിനീയർ ഇ.എ. അഹമ്മദ് അബ്ബാസ് എന്നിവർ പങ്കെടുക്കും. അവശനിലയിൽ കാട്ടാനയെ കണ്ടെത്തി നെല്ലിയാമ്പതി: പോത്തുപാറക്കടുത്ത് അവശനിലയിൽ കാട്ടാനയെ കണ്ടെത്തി. 35 വയസ്സുള്ള കൊമ്പനാനയുടെ വാലിനടുത്തുള്ള ആഴമേറിയ മുറിവിൽ പുഴുവരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നെല്ലിയാമ്പതി വനസംരക്ഷണ സമിതി പ്രസിഡൻറ് വി. വിശ്വനാഥ​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ കാട്ടാനയുടെ ഫോട്ടോയെടുത്ത് വനം അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു. ആനക്ക് ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുണ്ട്. ക്ഷീണിച്ചതിനാൽ മരച്ചുവട്ടിൽതന്നെ നിൽക്കുകയാണെന്ന് വിശ്വനാഥൻ പറഞ്ഞു. വനം അധികൃതർ പരിചരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ആനയെ നിരീക്ഷിച്ചുവരികയാണെന്ന് നെല്ലിയാമ്പതി വനം റേഞ്ച് ഓഫിസർ പറഞ്ഞു. പരിക്ക് സാരമല്ലെന്നും ഭേദമാകാൻ കുറച്ചുദിവസം കഴിയുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു. പരിക്ക് ഭേദമായാൽ ആനയുടെ അവശത മാറുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story