Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാമ്പി നഗരസഭ...

പട്ടാമ്പി നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി രാജിവെച്ചു

text_fields
bookmark_border
പട്ടാമ്പി: നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ട് നഗരസഭ സെക്രട്ടറി കെ.എച്ച്. സീനക്ക് രാജിക്കത്ത് നൽകി. യു.ഡി.എഫ് ധാരണപ്രകാര൦ മുസ്ലിം ലീഗിന് അനുവദിച്ച രണ്ടര വർഷം പൂർത്തിയാവുന്നതിന് ഒരുദിവസം ബാക്കിനിൽക്കെയാണ് രാജി. ചെയർമാ‍​െൻറ താൽക്കാലിക ചുമതല വൈസ് ചെയർപേഴ്‌സൻ സി. സംഗീത വഹിക്കും. പട്ടാമ്പി ഗ്രാമപഞ്ചായത്തി‍​െൻറ അവസാന പ്രസിഡൻറും നഗരസഭയുടെ പ്രഥമ ചെയർമാനുമാണ് കെ.പി. വാപ്പുട്ടി. നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച വാപ്പുട്ടി ചടങ്ങ് തീർന്ന ശേഷമാണ് രാജിക്കത്ത് കൈമാറിയത്. ഉദ്‌ഘാടകൻ മന്ത്രി കെ.ടി. ജലീൽ, കാലാവധി തികയും മുമ്പ് അധികാരം വിടാൻ വാപ്പുട്ടി കാണിച്ച സന്നദ്ധത മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. ജീവനക്കാരും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളും ആശാ വർക്കർമാരും ചെയർമാന് ഉപഹാരം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story