Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:23 AM GMT Updated On
date_range 1 May 2018 5:23 AM GMTറാങ്ക് ജേതാവിന് സ്വീകരണം
text_fieldsbookmark_border
വേങ്ങര: സിവില്‍ സർവിസ് പരീക്ഷയില്‍ 200ാം റാങ്ക് നേടിയ പി.പി. ജുനൈദിന് കേരള മുസ്ലിം ജമാഅത്ത് സോണ്‍ കമ്മിറ്റി സ്വീകരണം നല്കി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.എം. സഖാഫി ഉദ്ഘാടനം ചെയ്തു. െഎ.പി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. കെ.പി. അബൂസ്വാലിഹ് ഉപഹാരം നൽകി. ടി.ടി. അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുഹാജി വേങ്ങര, മൊയ്തീൻ കണ്ണമംഗലം, ഒ.കെ. കുഞ്ഞാപ്പു ഖാസിമി, ഹനീഫ ഊരകം, അബ്ദുൽ കരീം ചേറൂർ, എ. അലിയാര് ഹാജി എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് വേങ്ങര: സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് വിരമിക്കുന്ന വി.ടി. അപ്പുക്കുട്ടന് സഹപ്രവർത്തകരും നാട്ടുകാരും ആധാരമെഴുത്തുകാരും യാത്രയയപ്പ് നൽകി. രജിസ്ട്രേഷൻ വകുപ്പ് ഡി.ഐ.ജി. പി. ചന്ദ്രൻ ഉദ്ഘാടനം ചെയതു. ജില്ല രജിസ്ട്രാർ ഓഡിറ്റര്‍ രാജേഷ് ഗോപാലൻ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് രജിസ്ട്രാർ ടി.എം. ഫിറോസ്, സി. മുഹമ്മദ്, വി.ടി. മൊയ്തീൻ, സി. വിജയകുമാർ, കെ. അബ്ദുൽ അസീസ്, കെ. വാസുദേവൻ, ബി. അബദു റഷീദ്, പി. ലോഹിതാക്ഷൻ, എം. ഖമറുദ്ദീന് എന്നിവർ സംസാരിച്ചു. വി.ടി. അപ്പുക്കുട്ടൻ മറുപടി പ്രസംഗം നടത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story