Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോളർ ഹോക്കി ഇന്ത്യൻ...

റോളർ ഹോക്കി ഇന്ത്യൻ ടീമിൽ അവസരം തേടി എളങ്കൂരിലെ അരുണും എളയൂരിലെ റോഷനും

text_fields
bookmark_border
മലപ്പുറം: റോളർ ഹോക്കി ഇന്ത്യൻ ടീമിലിടം തേടി ജില്ലയിൽ നിന്ന് രണ്ട് താരങ്ങൾ. േകരളത്തി​െൻറ സീനിയർ ടീം ഗോൾ കീപ്പർ അരുൺ വിനോദും സ്ട്രൈക്കർ മുഹമ്മദ് റോഷനുമാണ് സെലക്ഷൻ മത്സരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് അടുത്ത ദിവസം യാത്ര തിരിക്കുക. മേയ് അഞ്ചിന് നോയ്ഡയിലാണ് സെലക്ഷൻ. വിവിധ അന്താരാഷ്ട്ര ടൂർണമ​െൻറുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ ഇതിൽ നിന്ന് തെരഞ്ഞെടുക്കും. പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർ സെക്കൻററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് റോഷൻ. ജനുവരിയിൽ ഹരിയാനയിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് സെലക്ഷന് അവസരം ലഭിച്ചത്. പുത്തൻപീടിയേക്കൽ അൻസാറി​െൻറയും ഹഫ്സത്തി​െൻറയും മകനാണ്. മഞ്ചേരി എളയൂരിലാണ് താമസം. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ അരുൺ എളങ്കൂർ പാതിരിക്കോട്ടെ വിനോദി​െൻറയും ബിന്ദുവി​െൻറയും മകനാണ്. മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാൾ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സീനത്ത് റഷീദാണ് ദരിദ്ര കുടുംബാംഗമായ അരുണി​െൻറ ചെലവ് വഹിക്കുന്നത്. നല്ലൊരു റോളർ ഷൂ പോലുമില്ലാത്ത തനിക്ക് ആത്മവിശ്വാസം മാത്രമാണ് കരുത്തെന്ന് അരുൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സീനത്ത് റഷീദ്, ജനാർദനൻ, അരുണി​െൻറ മാതാപിതാക്കൾ എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story