Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ്...

യൂത്ത് ലീഗ് പഠനക്യാമ്പുകൾക്ക് സമാപനം

text_fields
bookmark_border
(പടം ഏലംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഠനക്യാമ്പിൽ നൗഷാദ് മണിശ്ശേരി ക്ലാസെടുക്കുന്നു ഏലംകുളം: 'ജനാധിപത്യ മുന്നേറ്റത്തി​െൻറ ഏഴ് പതിറ്റാണ്ട്' പ്രമേയത്തിൽ ഏലംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തി വന്ന 'ഇൻസ്പെയർ യൂത്ത്' പഠനക്യാമ്പുകൾക്ക് സമാപനമായി. ഏലംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് കുട്ടി മാസ്റ്റർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി തെക്കേതിൽ ഷൈശാദ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണിശ്ശീരി ക്ലാസെടുത്തു. കുറ്റിക്കോടൻ കുഞ്ഞലവി, ചീലത്ത് ഹംസ, മാടാല ഇസ്ഹാഖ്, ഇബ്രാഹീം മാണിക്കൻ, തോട്ടപ്പായി ഉമ്മർ, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് നഹാസ് പാറക്കൽ, സെക്രട്ടറി ഉണ്ണീൻകുട്ടി ചോലക്കൽ, റശീദ് ചീലത്ത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ആശിഖ്, സി. അജ്മൽ, ഉണ്ണീൻകുട്ടി മുതുകുറുശ്ശി, മുതുകുറുശ്ശി യൂനിറ്റ് സെക്രട്ടറി ആശിഖ് കളത്തിൽ, ട്രഷറർ അനീസ്, വാസിൽ, ഖാലിദ് കുന്നക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ അൻസാർ കുന്നക്കാവ് സ്വാഗതവും അജ്മൽ മുതുകുറുശ്ശി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story