Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:02 AM GMT Updated On
date_range 2018-05-01T10:32:58+05:30മുൻ വ്യോമസേന മേധാവി ഇദ്രീസ് ഹസൻ ലത്തീഫ് അന്തരിച്ചു
text_fieldsഹൈദരാബാദ്: മുൻ വ്യോമസേന മേധാവി എയർചീഫ് മാർഷൽ ഇദ്രീസ് ഹസൻ ലത്തീഫ് (94) അന്തരിച്ചു. 1978- 1981 കാലത്താണ് അദ്ദേഹം വ്യോമസേനയെ നയിച്ചത്. 1923 ജൂൺ ഒമ്പതിന് ഹൈദരാബാദിൽ ജനിച്ച അദ്ദേഹം 1941ലാണ് റോയൽ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നത്. അംബാലയിൽ പരിശീലനത്തിനു ശേഷം കറാച്ചിയിലായിരുന്നു ആദ്യ നിയമനം. വിഭജനശേഷം പാകിസ്താൻ എയർ ഫോഴ്സിൽ ചേരാനുള്ള ക്ഷണം നിരസിച്ച് അദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. 1971ലെ യുദ്ധസമയത്ത് അസി. ചീഫ് ഒാഫ് എയർ സ്റ്റാഫ് പദവിയിലായിരുന്നു. യുദ്ധമുന്നണിയിൽ പോർവിമാനം പറത്തിയും രഹസ്യവിവരങ്ങൾ ശേഖരിച്ചും അദ്ദേഹം സഹസൈനികർക്ക് ആവേശം പകർന്നു. വ്യോമസേനയുടെ ആധുനികീകരണ പ്രക്രിയയിൽ മുഖ്യപങ്കുവഹിച്ചു. മിഗ്-23, മിഗ്-25 പോർവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കുന്നതിൽ റഷ്യയുമായി നിർണായക ചർച്ച നടത്തിയത് അദ്ദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു.
Next Story