Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെന്നലയിലും...

തെന്നലയിലും നന്നമുക്കിലും 'മ്മളെ പീട്യകൾ'

text_fields
bookmark_border
മലപ്പുറം: തെന്നലയിലും നന്നമുക്കിലും കുടുംബശ്രീ വിപണനകേന്ദ്രങ്ങളായ 'മ്മളെ പീട്യ' ഏപ്രിൽ പകുതിയോടെ ആരംഭിക്കും. തെന്നലയിൽ വിപണനകേന്ദ്രത്തി​െൻറ ചായംപൂശൽ പണികൾ നടക്കുകയാണ്. ഏപ്രിൽ ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങും. നന്നമുക്കിൽ വിഷുവിന് മുമ്പായാണ് തുടങ്ങുക. കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിക്കുന്ന ഉൽപന്നങ്ങളാണ് കേന്ദ്രത്തില്‍ വില്‍ക്കുക. ജൈവപച്ചക്കറികളും അച്ചാറുകളും പലഹാരങ്ങളും കറിപ്പൊടികളും ലഭിക്കും. ജില്ല പഞ്ചായത്തി​െൻറ സഹായത്തോടെ 3.36 ലക്ഷം രൂപ മുതൽമുടക്കിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇതിൽ 36,000 രൂപ ആദ്യവർഷത്തെ വാടകയാണ്. തുടർന്നുള്ള വാടക അതത് കേന്ദ്രങ്ങൾ നൽകണം. ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ വിപണനകേന്ദ്രം വാഴയൂർ കാരാടില്‍ കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനം തുടങ്ങിയത്. അതത് ഗ്രാമപഞ്ചായത്തുകളാണ് വിപണനകേന്ദ്രങ്ങൾക്കുള്ള സ്ഥലം കണ്ടെത്തേണ്ടത്. യൂനിറ്റുകളിലെ അഞ്ചുപേർ ചേർന്ന് കട തുടങ്ങാം. സി.ഡി.എസുകൾക്ക് നേരിട്ടും നടത്താവുന്നതാണ്. കാരാടില്‍ തുടങ്ങിയ വിപണനകേന്ദ്രം ഇത്തരത്തിലുള്ളതാണ്. കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനവും ജനങ്ങൾക്ക് വിഷമുക്ത പച്ചക്കറിയും മറ്റും എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story