Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:38 AM GMT Updated On
date_range 2018-03-31T11:08:59+05:30TIRGen1
text_fieldsദേശീയപാത 45 മീറ്ററിൽ ടോൾപ്ലാസകൾ നിർമ്മിക്കണമെന്ന് സർക്കാർ; കഴിയില്ലെന്ന് ദേശീയപാത അധികൃതർ കുറ്റിപ്പുറം: ദേശീയപാത ടോൾപ്ലാസകൾ 45 മീറ്ററിനുള്ളിൽ നിർമ്മിക്കണമെന്നുറച്ച് സർക്കാർ എന്നാൽ കേരളത്തിൽ മാത്രം ഇത്തരത്തിൽ ചെയ്യാനാകില്ലെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. രാജ്യത്താകെ പാതകളിലെ ടോൾപ്ലാസകൾ നിർമ്മിക്കുന്നത് ഒരേ മാതൃകയിലാണെന്നാണ് ദേശീയപാത അധികൃതരുടെ വാദം. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർമാർ, ഡെപ്യൂട്ടി കലക്ടർ (എൽ.എ.എൻ.എച്ച്) തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ദേശീയപാത അധികൃതരും അടങ്ങിയ യോഗത്തിലാണ് ഏറ്റെടുക്കുന്ന 45 മീറ്ററിനുള്ളിൽ ടോൾ പ്ലാസകൾ നിർമ്മിക്കണമെന്ന് സർക്കാർ അറിയിച്ചത്. ടോൾപ്ലാസകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ സർവ്വീസ് റോഡുകൾ വേണ്ടതില്ലെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ ടോൾ പ്ലാസകൾ നിർമ്മിക്കുന്നയിടങ്ങളിൽ 60 മീറ്ററിൽ കുറയാത്ത സ്ഥലം വേണമെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. 3.5 മീറ്റർ വീതിയിലാണ് ഓരോ റോഡുകളും നിർമ്മിക്കുന്നത്. ഇത്തരത്തിൽ 14 മീറ്റർ വീതി മാത്രമാണ് റോഡ് നിർമ്മിക്കാനാവശ്യം. ടോൾപ്ലാസകൾ വരുന്ന സ്ഥലങ്ങളിൽ ആധുനിക രീതിൽ താത്കാലിക ഇടത്താവളങ്ങൾ ഒരുക്കേണ്ടതുണ്ട്. സർക്കാർ ഭൂമിയുള്ള സ്ഥലങ്ങൽ ഇവ ഉൾപ്പെടാതെയാണ് പലയിടങ്ങളിലും 45 മീറ്റർ അളന്ന് കല്ലിടുന്നത്. കുറ്റിപ്പുറം റെയിൽവെ മേൽപാലത്തിന് ശേഷം ദർഗ സംരക്ഷണമെന്ന പേരിൽ ഇടത് വശം ചേർന്ന് പോകുന്ന റോഡ് സർക്കാർ ഭൂമിയായ കിൻഫ്രാ പാർക്കെത്തുമ്പോൾ വലത് വശം ചേർന്നാണ് പോകുന്നത്. ഇവിടെയുള്ള ഏക്കർ കണക്കിന് സർക്കാർ ഭൂമിയിൽ തൊടാതെ സ്വകാര്യവ്യകതികളുടെ ഭൂമിയിലൂടെ പാത കൊണ്ട് പോകുന്നതിലും ദുരൂഹതയുണ്ടെന്നാണാക്ഷേപം. ഓരോ 60 കിലോമീറ്റർ ദൂരത്തിലാണ് ടോൾപ്ലാസകൾ നിർമ്മിക്കുകയെന്നും ഇവ എവിടെയെല്ലാമാണ് നിർമ്മിക്കാനുദ്യേശിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദേശീയപാത പ്രജക്ട് ഓഫീസർ നിർമൽ മാധ്യമത്തോട് പറഞ്ഞു. ടോൾപ്ലാസകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ കുറഞ്ഞത് 60 മീറ്റർ വീതിവേണമെന്നും ഇക്കാര്യം പിന്നീട് ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുസ്തഫ മേലേതിൽ
Next Story