Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
മുണ്ടൂർ (പാലക്കാട്): കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവർ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബൂബക്കറിനെ (43) മർദിച്ച കേസിൽ അറസ്റ്റിലായ മൂന്നുപ്രതികളെ പാലക്കാട് കോടതി റിമാൻഡ് ചെയ്തു. പാലക്കാട് എലപ്പുള്ളി പാറ സ്വദേശികളായ അനീഷ് (28), സഹോദരന്മാരായ തേനാരി കാക്കതോട് ദിലീപ് (24), ദിനേശ് (23) എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ട് ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് അക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിൽ തട്ടിയെന്ന് ആരോപിച്ചാണ് കോഴിക്കോട്ടേക്ക് പോകുന്ന ബസിന് കുറുകെ കാർ വിലങ്ങിട്ട് ബസി‍​െൻറ കാബിനിൽ കയറി ഡ്രൈവറെ മർദിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story