Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:29 AM GMT Updated On
date_range 2018-03-31T10:59:59+05:30കാവേരി: എം.പിക്ക് 'എലിവിഷം' അയച്ച് പ്രതിഷേധം
text_fieldsകോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അണ്ണാ ഡി.എം.കെയുടെ പൊള്ളാച്ചി ലോക്സഭാംഗമായ എം.പി. മഹേന്ദ്രന് എലിവിഷം പാർസലായി അയച്ചത് വിവാദമായി. പൊള്ളാച്ചി കിണത്തുക്കടവിലെ പെരിയാർ മണി എന്നയാളാണ് എം.പിയുടെ ഡൽഹി വിലാസത്തിലേക്ക് എലിവിഷം കൊറിയറിൽ അയച്ചത്. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കാത്തപക്ഷം അണ്ണാ ഡി.എം.കെ എം.പിമാർ ആത്മഹത്യ ചെയ്യുമെന്ന നവനീത കൃഷ്ണൻ എം.പിയുടെ ലോക്സഭയിലെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി എലിവിഷത്തോടൊപ്പം അയച്ച കത്തിൽ മണി പറയുന്നു. ശസ്ത്രക്രിയ കൂടാതെ ചെറുകുടലിലെ മുഴ നീക്കി കോയമ്പത്തൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചെറുകുടലിലെ മാംസക്കട്ടി ശസ്ത്രക്രിയ കൂടാതെ നീക്കി. കോയമ്പത്തൂർ മേട്ടുപാളയം കാരമട സ്വദേശി പളനിസാമി എന്ന 50കാരനാണ് അപൂർവ ചികിത്സക്ക് വിധേയനായത്. ചെറുകുടലിലെ രണ്ടാംഭാഗമായ ഡുവോഡെനത്തിലാണ് മൂന്ന് സെൻറിമീറ്റർ നീളമുള്ള മുഴ കണ്ടെത്തിയത്. ന്യൂസിദ്ധാപുത്തൂരിലെ എസ്.ജി ഗാസ്ട്രോ കെയർ കേന്ദ്രത്തിലെ ഡോ. എം. ഗണേഷ് അത്യാധുനിക എൻഡോസ്കോപിക് സാേങ്കതിക വിദ്യ ഉപയോഗിച്ചാണ് 45 മിനിറ്റിനകം മുഴ വിജയകരമായി പുറത്തെടുത്തത്.
Next Story