Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:02 AM IST Updated On
date_range 29 March 2018 11:02 AM ISTനിള ദേശീയ നൃത്ത-സംഗീതോത്സവത്തിന് തുടക്കമായി
text_fieldsbookmark_border
ഷൊർണൂർ: . കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ പത്മശ്രീ ഭാരതി ശിവജി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. വള്ളത്തോൾ വാസന്തി മേനോൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കെ. പ്രഭാകരൻ, നിള കാമ്പസ് ഡയറക്ടർ വി.കെ. വിജയൻ, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ എ. ഹരിദാസ്, സി. ജയചന്ദ്രൻ, വിദ്യാർഥി യൂനിയൻ പ്രതിനിധി ദേവിക എന്നിവർ സംസാരിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ സ്വാഗതവും അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ നന്ദിയും പറഞ്ഞു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് കലാ പരിപാടികൾക്ക് തുടക്കമായത്. വൈകീട്ട് ആറിന് ഈയിടെ നിര്യാതയായ കലാമണ്ഡലം സത്യഭാമ ടീച്ചറുടെ സ്മരണാർഥം 'ലാസ്യസ്മൃതി' എന്ന പേരിൽ കലാമണ്ഡലം രാജലക്ഷ്മി, പ്രഷീജ, നിഖില എന്നിവർ മോഹിനിയാട്ടം അവതരിപ്പിച്ചു. തുടർന്ന് ജയതീർഥ മേവുണ്ടിയുടെ ഹിന്ദുസ്ഥാനി സംഗീതവും അപർണ ശർമയുടെ ഭരതനാട്യവും അരങ്ങേറി. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് ആദ്യ ദിനത്തിലെ പരിപാടി അവസാനിച്ചത്. രണ്ടാം ദിനമായ വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. വൈകീട്ട് ആറിന് കലാമണ്ഡലം സരസ്വതി മോഹിനിയാട്ടം അവതരിപ്പിക്കും. ഏഴിന് ഭാരതി ശിവജിയും സംഘവും 'സീതാ സംഭാഷണം' നൃത്തം അവതരിപ്പിക്കും. രാത്രി എട്ടിന് ഡോ. പന്തുള രമ സംഗീത കച്ചേരിയും ലാസ്യ രജനിയെന്ന പേരിൽ രമ്യ സൂരിയും സംഘവും നൃത്തവും അവതരിപ്പിക്കും. caption നിള ദേശീയ നൃത്ത-സംഗീതോത്സവം പത്മശ്രീ ഭാരതി ശിവജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story