Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:02 AM IST Updated On
date_range 29 March 2018 11:02 AM ISTഅശ്വതിയുടെ ആത്മഹത്യ മാനസികപീഡനം മൂലമെന്ന് രക്ഷിതാക്കൾ
text_fieldsbookmark_border
പുതുപ്പരിയാരം: ആലത്തൂർ എസ്.എൻ കോളജിലെ ബി.എസ്സി നാലാം സെമസ്റ്റർ വിദ്യാർഥിനി അശ്വതിയെ (19) വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹേമാംബിക നഗർ സി.ഐ സി. പ്രേമാനന്ദ് കൃഷ്ണൻ വിദ്യാർഥിനിയുടെ മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തു. വിദ്യാർഥികൾക്കിടയിൽ താൻ ഒറ്റപ്പെെട്ടന്ന വിഷമം പലപ്പോഴും അശ്വതി മാതാപിതാക്കളോട് പങ്കുവെച്ചിരുന്നു. കോളജിലെ അധ്യാപികയുടെയും സഹപാഠികളുടെയും മാനസികപീഡനംമൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ പറഞ്ഞതായി സി.ഐ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജെൻറ റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. വിദ്യാർഥികളെ കണ്ടും സി.ഐ അന്വേഷണം നടത്തി. പഠനത്തിൽ മിടുക്കിയായ അശ്വതിക്ക് കോളജിൽനിന്ന് മാനസികപീഡനം ഏൽക്കാനുള്ള സാഹചര്യമില്ലെന്ന് കോളജ് അധികൃതർ പറയുന്നു. യുവതിയുമായി ബന്ധമുള്ളവരെപ്പറ്റി വിശദാന്വേഷണം നടത്തും. തിങ്കളാഴ്ച പതിവുപോലെ കോളജിലേക്ക് പോയ വിദ്യാർഥിനി ഉച്ചക്ക് ശേഷമാണ് പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്. പാലക്കാട്ട് തുന്നൽജോലിക്കാരിയായ മാതാവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മകളെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാൾലിസ്റ്റ് പരിശോധിക്കും പുതുപ്പരിയാരം: രക്ഷിതാക്കൾ ദുരൂഹതയും മാനസികപീഡനവും ആരോപിച്ച പശ്ചാത്തലത്തിൽ പൊലീസ് അശ്വതിയുടെ മൊബൈൽ ഫോണിലെ കാളുകളുടെ ലിസ്റ്റ് പരിശോധിക്കും. കുടുംബ ഡോക്ടറിൽനിന്ന് ആവശ്യമായ വിവരങ്ങൾ ആരായുമെന്നും സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story