Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:29 AM GMT Updated On
date_range 2018-03-29T10:59:52+05:30ദേശീയ സരസ് മേള: സംരംഭകർക്ക് ഘോഷയാത്രയോടെ വരവേൽപ്പ്
text_fieldsപട്ടാമ്പി: ദേശീയ സരസ് മേളയിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സംരംഭകർക്ക് ഘോഷയാത്രയോടെ വരവേൽപ്പ്. ബുധനാഴ്ച രാവിലെ ഷൊർണൂരെത്തിയ മേഘാലയ, നാഗാലാൻഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൈത്തറി സംഘങ്ങൾക്കാണ് വരവേൽപ്പ് നൽകിയത്. ഷൊർണൂർ സി.ഡി.എസ് ചെയർപേഴ്സൻ സുജാതയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവർത്തകർ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. കേരളത്തിലെ കുടുംബശ്രീ സംരംഭകർ വ്യാഴാഴ്ച രാവിലെയെത്തും. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള വനിത സംഘങ്ങൾ ചൊവ്വാഴ്ച ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയിരുന്നു. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ ഉൽപന്ന പ്രദർശനവും വിപണനവും നടക്കും. വൈകീട്ട് നാലുമുതൽ കലാപരിപാടികൾ അരങ്ങേറും. ഓങ്ങല്ലൂരിൽ മേളയുടെ പ്രചാരണാർഥം വിളംബരജാഥ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ ഉദ്‌ഘാടനം ചെയ്തു.
Next Story