Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:59 AM IST Updated On
date_range 29 March 2018 10:59 AM ISTലൈബീരിയൻ ഫുട്ബാൾ താരത്തിെൻറ വിസ കാലാവധി തീർന്നു, പൊലീസ് കേസെടുത്തു
text_fieldsbookmark_border
മണ്ണാർക്കാട്: ഫുട്ബാൾ കളിക്കാരെൻറ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് ഒളിച്ച് താമസിക്കുന്നതിനെതിരെ പൊലീസ് കേസെടുത്തു. മണ്ണാർക്കാട് ലിൻഷ മെഡിക്കൽസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് വേണ്ടി കളിക്കാൻ വന്ന ലൈബീരിയൻ യുവാവിെൻറ വിസ കാലാവധിയാണ് തീർന്നത്. സന്ദർശന വിസ കാലാവധി തീർന്ന ലൈബീരിയൻ യുവാവ് ബെഞ്ചമിൻ കൂപ്പർ ഇപ്പോൾ ഒളിവിലാണ്. 2017 ഫെബ്രുവരി അഞ്ചിനാണ് ഫുട്ബാൾ താരം സന്ദർശന വിസയിൽ മണ്ണാർക്കാട് എത്തിയത്. ഇന്ത്യയിൽ താമസിക്കുന്നതിനുള്ള വിസ കാലാവധി 2018 ജനുവരി രണ്ടിന് അവസാനിച്ചിരുന്നു. വിസ കാലാവധി തീർന്ന് രാജ്യത്ത് ഒളിച്ചു താമസിച്ചതിനെതിരെയാണ് കേസെടുത്തത്. റോഡ് ഉദ്ഘാടനം മണ്ണാർക്കാട്: നവീകരിച്ച തിരുവിഴാംകുന്ന് നാലീരികുന്ന് അയ്യപ്പൻകാവ് റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം. പ്രതീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ജെ. രമേഷ്, ഹുസൈൻ താഴത്തേതിൽ, ദാമോദരൻ നമ്പീശൻ, എം. ജയൻ, കളത്തിൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story