Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥിനിയുടെ മരണം:...

വിദ്യാർഥിനിയുടെ മരണം: എസ്.എഫ്.ഐ പ്രവർത്തകർ കോളജ് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
ആലത്തൂർ: ഇരട്ടക്കുളം ശ്രീനാരായണ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനി അശ്വതിയുടെ ആത്മഹത്യകുറിപ്പിൽ പരാമർശിച്ച അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ ഓഫിസ് ഉപരോധിച്ചു. ആത്മഹത്യകുറിപ്പിൽ കോളജിലെ അധ്യാപകരുടേയും സഹപാഠികളുടേയും മാനസികപീഡനമാണ് മരണകാരണമെന്നാണ് എഴുതിയിരുന്നത്. മാനേജ്മ​െൻറ് പ്രതിനിധികളുമായി എസ്.ഐ അനീഷി‍​െൻറ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആരോപണ വിധേയരെ മാറ്റിനിർത്തി അന്വേഷണം നടത്തുമെന്ന് അറിയിച്ചതി‍​െൻറ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചതായി സംഘടന നേതാക്കൾ അറിയിച്ചു. എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് കെ. അൻഷിഫ്, ഏരിയ സെക്രട്ടറി എച്ച്. അജ്മൽ, ആർ. സ്വരാജ്, യു. വിഷ്ണു, എ. അനൂപ്, യൂനിറ്റ് സെക്രട്ടറി ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story