Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിലാസ്ഥാപനം

ശിലാസ്ഥാപനം

text_fields
bookmark_border
തിരുവേഗപ്പുറ: ജമാഅത്തെ ഇസ്‌ലാമി തിരുവേഗപ്പുറ ഹൽഖക്ക്‌ കീഴിൽ പണികഴിപ്പിക്കുന്ന ഖുർആൻ സ്റ്റഡി സ​െൻറർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന് ഹദീസ്‌ പണ്ഡിതൻ സയ്യിദ്‌ ഹാശിം ഹദ്ദാദ്‌ തങ്ങൾ നടത്തി. മഠത്തൊടി ബാവ, ഹംസ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി പാലക്കാട്‌ ജില്ല പ്രസിഡൻറ് അബ്ദുൽ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. മുജാഹിദ്‌ നേതാവ്‌ എ.കെ.ഇ. സമദാനി, പട്ടാമ്പി ഏരിയ പ്രസിഡൻറ് നാസർ കാരക്കാട്‌ എന്നിവർ സംസാരിച്ചു. തിരുവേഗപ്പുറ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് ടി.പി. കേശവൻ, സി.പി.എം പ്രതിനിധി കെ. സേതുമാധവൻ, ഡോ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കരിഞ്ചീരിത്തൊടി മഹല്ല് സെക്രട്ടറി എം.ടി. മുഹമ്മദലി, ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതിയംഗം പി. മുഹമ്മദ്‌ മുസ്തഫ, സോളിഡാരിറ്റി കൊപ്പം ഏരിയ സെക്രട്ടറി സമീറലി വിളത്തൂർ, അബ്ദുല്ലക്കോയ തങ്ങൾ വളാഞ്ചേരി, തിരുവേഗപ്പുറ ഹൈയ്‌ലൈൻ മാൾ എം.ഡി. ശരീഫ്‌ വിളത്തൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഹമ്മദ്‌ മുഫീദ്‌ ഖിറാഅത്ത് നടത്തി, എം.ടി. ഹാരിസ്‌ സ്വാഗതവും സൈതലവി ആദം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story