Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:29 AM GMT Updated On
date_range 2018-03-27T10:59:59+05:30ലാഭത്തിെൻറ 'ഖനി' തുറന്നു
text_fieldsമലപ്പുറം: പ്ലാസ്റ്റിക് മാലിന്യം ഇത്രയും നാൾ തലവേദനയായിരുന്ന നഗരസഭക്ക്, കഴിഞ്ഞയാഴ്ച നഗരസഭ ഓഫിസ് കോമ്പൗണ്ടിൽ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻറർ (ഖനി) പ്രവർത്തനം ആരംഭിച്ചതോടെ കഥ മാറുകയാണ്. ഇവിടെ സംസ്കരിച്ച പ്ലാസ്റ്റിക് സ്ട്രഡുകൾ വിറ്റ് ലാഭമുണ്ടാൻ തുടങ്ങിയിരിക്കുകയാണ് നഗരസഭ. ആദ്യ ലോഡിന് കിട്ടിയത് 1870 രൂപ. സംസ്ഥാന സർക്കാറിന് കീഴിലെ ക്ലീൻ കേരള കമ്പനിയുമായാണ് കരാർ. 110 കിലോഗ്രാം പ്ലാസ്റ്റിക് സ്ട്രഡുകൾ തിങ്കളാഴ്ച വിറ്റു. കിലോക്ക് 17 രൂപയാണ് ലഭിക്കുന്നത്. വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കാണിവ. വിൽപനോദ്ഘാടനം ചെയർപേഴ്സൻ സി.എച്ച്. ജമീല നിർവഹിച്ചു. വൈസ് ചെയർമാൻ പെരുമ്പള്ളി െസയ്ത്, കൗൺസിലർമാർ സംബന്ധിച്ചു.
Next Story