Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജിഷ്ണ വളർന്നത് വെറും...

ജിഷ്ണ വളർന്നത് വെറും മണ്ണിൽ ചാടി പരിശീലിച്ച്

text_fields
bookmark_border
നെന്മാറ: കായികമികവിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ജിഷ്ണക്ക് അക്ഷര വീടൊരുങ്ങുമ്പോൾ, നെന്മാറ പഞ്ചായത്തിലെ തേവർമണി ഗ്രാമത്തിൽ വളർന്ന ജിഷ്ണയുടെ കഠിന പരിശ്രമത്തെയും ഇച്ഛാശക്തിയെയും കുറിച്ച് ആദ്യകാല കായികാധ്യാപകൻ ശശീന്ദ്രനാഥൻ ഓർത്തെടുക്കുന്നു. നെന്മാറ ഗവ. ഗേൾസ് ഹൈസ്കൂളിലെ പരുക്കനായ മണ്ണും മണലും നിറഞ്ഞ കളി മൈതാനത്തിലെ പരിശീലനമാണ് ഹൈജംപിൽ ദേശീയ റെേക്കാഡ് കുറിക്കാൻ സഹായിച്ചത്. സാമ്പത്തിക- സാമൂഹിക പിന്നാക്കാവസ്ഥയിൽ ബാല്യം പിന്നിട്ട ജിഷ്ണക്ക് നെന്മാറ ഗേൾസിൽ അഞ്ചാംതരത്തിൽ പഠിക്കുമ്പോഴാണ് ഹൈജംപ്, ലോങ്ജംപ് ഇനങ്ങളിൽ പരിശീലനം അധ്യാപകൻ നൽകിയത്. സർക്കാർ സ്കൂളിലെ പരിമിതമായ കായികപരിശീലന സൗകര്യങ്ങളിലും ജിഷ്ണ മികവ് പ്രകടിപ്പിച്ചു. ഉപജില്ല, ജില്ല സ്കൂൾ കായികമേളകളിൽ ഒന്നാം സ്ഥാനം നേടാനായി. സംസ്ഥാന കായികമേളയിൽ ലോങ്ജംപിൽ നാലാം സ്ഥാനം കരസ്ഥമാക്കിയതോടെ കൂടുതൽ പരിശീലന സൗകര്യമുള്ള മണ്ണാർക്കാട് കല്ലടി ഹയർ സെക്കൻഡറിയിലേക്ക് മാറി. 'അക്ഷരവീട്' യാഥാർഥ്യമാക്കാൻ ഗ്രാമം ഒരുമിച്ച് നെന്മാറ: ഹൈജംപ് താരം ജിഷ്ണക്കായി 'മാധ്യമം' ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യു.എ.ഇ എക്സ്ചേഞ്ചും സംയുക്തമായി നിർമിക്കുന്ന 'അക്ഷരവീട്' ‍യാഥാർഥ്യമാക്കാനായി ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നിരവധിപേർ സംബന്ധിച്ചു. പദ്ധതി പ്രകാരം നിർമിക്കുന്ന 51 വീടുകളിൽ ഒമ്പതാമത്തെയും ജില്ലയിൽ ആദ്യത്തേയുമാണിത്. തറവാട്ടുവീടായ പറയ്ക്കൽ വീട്ടുമുറ്റത്ത് ഒരുക്കിയ കൊച്ചുപന്തൽ നിറഞ്ഞുകവിഞ്ഞു. നെന്മാറ മേഖലയിലെ വിവിധ തുറകളിൽ നിന്നായാണ് ഇത്രയുംപേർ എത്തിയത്. വി. ബാബുരാജ്, ബേബി ദാനിയൽ, വി. ലക്ഷ്മണൻ, ലഹ്ബർ സാലിഹ്, എം. ചെന്താമര, പി. സുരേഷ് കുമാർ, എസ്. സോമൻ, അജിത രവി, രമണി, വി. ജോഷി, കെ. ബേബി, എം. പ്രേമ, ആർ. മഞ്ജുള, എൻ. ശാന്ത, എം. ലാലി, സതി പ്രഭാകരൻ, കെ. മിഥുൻ, ജോപ്സി ജോയ്, രവിചന്ദ്രൻ, എസ്. ബിനോയ്, ഷാനി, എം. കൃഷ്ണൻ, എം.പി. ജയപ്രസാദ്, എം. ർഥൻ, എ. മുഹമ്മദ്, കെ. ചന്ദ്രൻ, കെ. സുരേഷ്, അബ്ദുൽ റസാഖ് മാസ്റ്റർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. ആലത്തൂർ എം.പി പി.കെ. ബിജു മുഖ്യ രക്ഷാധികാരിയായും സ്ഥലം എം.എൽ.എ കെ. ബാബു രക്ഷാധികാരിയായും തെരഞ്ഞെടുത്ത സംഘാടക സമിതിയുടെ ചെയർമാൻ പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രേമനാണ്. മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീമാണ് ജനറൽ കൺവീനർ. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം സതി ഉണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്ക്കല ഹരിദാസ്, ഉഷ രവീന്ദ്രൻ, കെ. രമേഷ് എന്നിവർ സംഘാടകസമിതി കൺവീനർമാരാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി നെന്മാറ യൂനിറ്റ് പ്രസിഡൻറ് എം.പി. ജയപ്രസാദ്, എസ്.എൻ.ഡി.പി യോഗം യൂനിറ്റ് വൈസ് പ്രസിഡൻറ് ജി. സജീഷ്, വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് സയ്യിദ് ഇബ്രഹിം, റിട്ട. കായികാധ്യാപകൻ കെ.ഇ. ഹരീന്ദ്രനാഥ്, ദീപം ക്ലബ് സെക്രട്ടറി വി. അനിൽ കുമാർ, ചെമ്പോ ക്ലബ് സെക്രട്ടറി ആർ. മണിക്കുട്ടൻ, ജനതദൾ-യു മണ്ഡലം പ്രസിഡൻറ് ടി.എം. ഹനീഫ, ആർ. വേലായുധൻ കുട്ടി, എം.കെ. രവി, കെ. രാമനാഥൻ, ആർ. കൃഷ്ണൻകുട്ടി, കെ. സുരേഷ് എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്. ജിഷ്ണയുടെ അച്ഛൻ മോഹന‍​െൻറ തറവാട്ടു വീടിനോട് ചേർന്ന മൂന്നര സ​െൻറിലാണ് 'അക്ഷരവീട്' ഉയരുന്നത്. ഏപ്രിൽ രണ്ടാംവാരത്തിന് ശേഷം തറക്കല്ലിടൽ ഉൾപ്പെടെയുള്ള നിർമാണ ജോലികൾ ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story