Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:32 AM GMT Updated On
date_range 25 March 2018 5:32 AM GMTകഥകളി മൈനർ സെറ്റ് ഉദ്ഘാടനം
text_fieldsbookmark_border
ഷൊർണൂർ: കേരള കലാമണ്ഡലത്തിൽ കഥകളി മൈനർ സെറ്റിെൻറ ഉദ്ഘാടനം പത്മശ്രീ കലാമണ്ഡലം ഗോപി നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, വള്ളത്തോൾ വാസന്തി മേനോൻ, ടി.കെ. വാസു, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം എസ്. ഗോപകുമാർ, വിദ്യാർഥി പ്രതിനിധികളായ ദേവിക, അക്ഷയ എന്നിവർ സംസാരിച്ചു. നേരത്തേ കഥകളി മേജർ, മൈനർ, ജൂനിയർ എന്നീ മൂന്ന് സെറ്റുകളുണ്ടായിരുന്ന കലാമണ്ഡലത്തിൽ വർഷങ്ങളായി മേജർസെറ്റ് മാത്രമേ ഉള്ളൂ. ഇത് വളർന്നുവരേണ്ട മൈനർ കഥകളിക്കാർക്ക് രംഗ പരിചയം കുറക്കുകയാണെന്ന കണ്ടെത്തലിലാണ് പുതിയ ട്രൂപ് രൂപവത്കരിച്ചത്. അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഉത്തരാസ്വയംവരം കഥകളി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story