Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിമ്പയിൽ...

കരിമ്പയിൽ കുടിവെള്ളത്തിന് ഒരുകോടി

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് പുതിയ വാർഷിക ബജറ്റിൽ കുടിവെള്ളത്തിനും കാർഷിക വികസനത്തിനും മുന്തിയ പരിഗണന. 19 കോടി രൂപ പ്രതീക്ഷിത ചെലവും ഒരുകോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ അവതരിപ്പിച്ചു. കുടിവെള്ളത്തിന് ഒരുകോടിയും കാർഷിക മേഖലയുടെ പരിപോഷണത്തിന് 70 ലക്ഷവും വകയിരുത്തിയ ബജറ്റിൽ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 66.92 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാരായ ജിമ്മി മാത്യു, പ്രിയ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story