Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 11:02 AM IST Updated On
date_range 25 March 2018 11:02 AM ISTചിറ്റൂർ -തത്തമംഗലം നഗരസഭ ബജറ്റ് അവതരിപ്പിച്ചു
text_fieldsbookmark_border
ചിറ്റൂർ: ചിറ്റൂർ -തത്തമംഗലം നഗരസഭയുടെ 2018-19 വർഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എ. ഷീബ അവതരിപ്പിച്ചു. 46,18,46,107 രൂപ വരവും 41,23,32,530 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് പദ്ധതിയിൽ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് 2,11,41,000 രൂപ വകയിരുത്തി. കാർഷിക മേഖലയിലെ വികസനത്തിനും സബ്സിഡി, ഉഴവുകൂലി മുതലായവയ്ക്കുമായി 1,15000,00 രൂപ വകയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികൾക്കായി 74,47000 രൂപ വകയിരുത്തി. ആസ്തി വികസനവുമായി ബന്ധപ്പെട്ട് കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ നവീകരിക്കുന്നതിനായി 82,92,000 രൂപ വകയിരുത്തി. മാലിന്യ സംസ്ക്കരണ പദ്ധതികൾക്കായി 31,50,000 രൂപ വകയിരുത്തി. ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾക്കായി 73,70000 രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ 50000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിന് 1.5 കോടി രൂപ വകയിരുത്തി. എസ്.എസ്.എ പദ്ധതിക്കായി 30 ലക്ഷം രൂപ വികസന ഫണ്ടിൽ വകയിരുത്തി. പശ്ചാത്തല മേഖല വികസനത്തിനായി ഒരു കോടി 82 ലക്ഷം രൂപ വകയിരുത്തി. ബഡ്ജറ്റിനു മേൽ നടന്ന ചർച്ചയിൽ സമീപ പഞ്ചായത്തുകളിലെ ബഡ്ജറ്റിനെ അപേക്ഷിച്ച് കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകിയതായും ബജറ്റിൽ പറഞ്ഞ മുഴുവൻ പദ്ധതികളും നടപ്പിലാക്കുമെന്നും മൃഗസംരക്ഷണത്തിന് ഊന്നൽ നൽകുന്നതിനായി ക്ഷീരകർഷകർക്ക് ഒരു ലിറ്റർ പാലിന് നാലു രൂപ ബോണസ് നൽകുന്നത് ആദ്യമായാണെന്നും കെ.സി. പ്രിത് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബജറ്റിെൻറ തനിയാവർത്തനമാണെന്നും പ്രത്യേകമായി എടുത്തു പറയാൻ ഒന്നുമില്ലെന്നും നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നികുതി വർധനവ് നടപ്പിലാക്കി പാവപ്പെട്ടവരെ പിഴിയാൻ അനുവദിക്കില്ലെന്നും ആരോഗ്യമേഖലയ്ക്ക് മതിയായ പ്രാധാന്യം നൽകണമെന്നും പ്രതിപക്ഷ നേതാവ് എ. കണ്ണൻകുട്ടി പറഞ്ഞു. ചെയർമാൻ ടി.എസ്. തിരുവെങ്കിടത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുകേഷ്, മണികണ്ഠൻ, രാജ, രത്നാമണി എന്നിവർ സംസാരിച്ചു. കലാമേള പഴയലെക്കിടി: കാലിക്കറ്റ് സർവ്വകലാശാല നാഷണൽ സർവീസ് സ്കീം പാലക്കാട് ജില്ലാതല കലാമേളയിൽ വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഒന്നാമതെത്തി. പാലക്കാട് ഗവ. വിക്ടോറിയകോളജ് രണ്ടും ചിറ്റൂർ ഗവ. കോളജ് മൂന്നും സ്ഥാനം കരസ്ഥമാക്കി. അകലൂർ മൗണ്ട് സീന കോളജിൽ നടന്ന കലാമേളയുടെ ഉദ്ഘാടനം എം.ബി.രാജേഷ് എം.പി നിർവഹിച്ചു. വത്സരാജൻ അധ്യക്ഷത വഹിച്ചു. സജിത് ബാബു മുഖ്യാഥിതിയായി. മണ്ണൂർ രാജകുമാരനുണ്ണി, പി.എസ്. പരമേശ്വരൻ, മമുണ്ണി മൗലവി, അബ്ദുൾ റഹിമാൻ, അബ്ദുൾ സലാം ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ശിവരാമൻ, വാർഡ് അംഗം ശ്രീലത, മുഹമ്മദ് റാഫി, യൂസഫ് ഫാസിൽ, കെ. പ്രതീഷ്, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story